ആലംപാടി: (www.evisionnews.in) ആലംപാടിയിലെ ജനങ്ങളെ പുലിപ്പേടിയിലാഴ്ത്തിയ അജ്ഞാത ജീവിയുടെ കാല്‍പാടില്‍ ഭയപ്പെടേണ്ടതില്ലെന്ന് വനം വകുപ്പ്. സ്ഥലത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പറമ്പിലും തിങ്കളാഴ്ച്ച രാവിലെ ഒരു വീടിന്റ പറമ്പിലുമാണ് കാല്‍പാടുകള്‍ കണ്ടത്. ഈ കാല്‍പാടുകള്‍ക്ക് പുലിയുടെ കാല്‍പാടുകളുമായി സാമ്യമില്ല. സ്ഥലത്ത് നടത്തിയ ശസ്ത്രൂയ തെളിവെടുപ്പില്‍ നഘങ്ങളുടെ പാടുകളുമുണ്ട്. പുലി ഉള്‍പ്പെടെ പൂച്ച വര്‍ഗ്ഗത്തില്‍പെട്ട ജീവികള്‍ നടക്കുമ്പോള്‍ നഖം പതിയാറില്ല. അതുകൊണ്ട് തന്നെ ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഫോറസ്റ്റ് റേഞ്ചര്‍ പ്രേമരാജന്‍ ഇ-വിഷനോട് പറഞ്ഞു. അതേസമയം സ്ഥലത്ത് രാത്രി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റേഞ്ചര്‍ അറിയിച്ചു.
Post a Comment
0 Comments