Type Here to Get Search Results !

Bottom Ad

ദൈവനാമത്തില്‍ ചിട്ടിതട്ടിപ്പ്: ക്ഷേത്രമുറ്റത്തു കുത്തിയിരിപ്പു സമരം


അമ്പലത്തറ: (www.evisionnews.in) ക്ഷേത്രക്കമ്മിറ്റി നടത്തിയ ചിട്ടിയില്‍ നിക്ഷേപിച്ച പണം കിട്ടിയില്ലെന്ന് പരാതിപ്പെട്ട് യുവതിയും കുടുംബവും ക്ഷേത്രമുറ്റത്ത് കുത്തിയിരിപ്പു സമരം നടത്തി. 

അട്ടേങ്ങാനം ബേളൂര്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രമുറ്റത്താണ് പാറക്കല്‍ ചെമ്പനാല്‍ പുത്തന്‍വീട്ടില്‍ ഷിനി ഫിലിപ്പും കുടുംബവും ഇന്നലെ രാവിലെ മുതല്‍ കുത്തിയിരിപ്പു സമരം നടത്തിയത്. മാസം അയ്യായിരം രൂപ അടവു വരുന്ന ചിട്ടിയില്‍ 2014 ലാണ് തന്നെ ചേര്‍ക്കുന്നത്. ഇങ്ങനെ എഴുപതിനായിരം രൂപ ചിട്ടിയില്‍ അടച്ചു. എന്നാല്‍ ചിട്ടി കാലാവധി പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നു ഷിനി പറയുന്നു. 

അടച്ച പണം തിരികെ ലഭിക്കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കുകയും ക്ഷേത്രകമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. പരിഹാരമാകുന്നില്ലെന്നു കണ്ടാണ് സമരം നടത്തേണ്ടി വന്നതെന്ന് ഇവര്‍ പറയുന്നു. ഇവരെക്കൂടാതെ കെ.ജെ. വര്‍ക്കി കുരിശുങ്കല്‍, അഗസ്റ്റിന്‍ തടത്തില്‍, ആന്റണി മുണ്ടയ്ക്കല്‍ തുടങ്ങിയവര്‍ക്കും നിക്ഷേപിച്ച പണം കിട്ടാനുണ്ടെന്നു പറയുന്നു. ക്ഷേത്രത്തിന്റെ പ്രധാന അവകാശിയും ചിട്ടി നടത്തിപ്പുകാരനുമായ നവീന്‍ ചന്ദ് നാടു വിട്ടതോടെയാണ് പ്രശ്‌നം രൂക്ഷമായത്. 

ഇയാള്‍ ബിനാമി പേരുകളില്‍ ചിട്ടിയില്‍ ചേരുകയും ചിട്ടി പിടിച്ച ശേഷം പണമടയ്ക്കാതിരിക്കുകയും ചെയ്തതോടെ ചിട്ടിയിലെ അംഗങ്ങളും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് അമ്പലത്തറ പൊലീസില്‍ ആറുമാസം മുന്‍പ് പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന ഒത്തുതീര്‍പ്പിന്റെ ഭാഗമായി നവീന്‍ ചന്ദ് അടച്ചു തീര്‍ക്കാനുള്ള 45 ലക്ഷം രൂപ കഴിഞ്ഞ ജനുവരി 10 നു കമ്മിറ്റിയെ ഏല്‍പ്പിക്കാനും ഈ തുക ചിട്ടിയില്‍ പണമടച്ചവര്‍ക്ക് നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ പണം നല്‍കാതെ ഇയാള്‍ നാടുവിട്ടതോടെയാണ് പ്രശ്‌നം രൂക്ഷമായത്. 

ചിട്ടി ലേലം കൊണ്ടവര്‍ പിന്നെ പണമടക്കാത്തതും ചിട്ടി വിളിക്കാത്തവര്‍ പണം നല്‍കുന്നതിനും തടസ്സമായി. ഇതു കൂടാതെ പ്രദേശത്തെ തന്നെ വിവിധ ക്ഷേത്ര കമ്മിറ്റികള്‍, തറവാടുകള്‍, ക്ലബുകള്‍ എന്നിവ നടത്തിയിരുന്ന ചിട്ടികളില്‍ നിന്നും മറ്റുമായി ഏകദേശം ഒരു കോടിയിലധികം രൂപ തട്ടിയ ശേഷമാണ് നവീന്‍ ചന്ദ് നാടു വിട്ടിരിക്കുന്നതെന്നു ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍ പറയുന്നു. ചിട്ടിയില്‍ ചേര്‍ന്നു പണമടയ്ക്കാത്തവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

keywords: temple-courtyard-allegation-cash-bribe

Post a Comment

0 Comments

Top Post Ad

Below Post Ad