സുള്ള്യ: (www.ecisionnews.in) കർണാടക സർക്കാർ 50- 54 പദ്ധതി പ്രകാരം മൂന്നു കോടി രൂപ ചെലവിൽ വികസനം പൂർത്തിയായ ബന്തടുക്ക- സുള്ള്യ സംസ്ഥാനാന്തര പാതയുടെ ഉദ്ഘാടനം 30 നു നടക്കും. കേരളത്തിലെയും, കർണാടകത്തിലെയും ജനങ്ങൾ ദശകങ്ങളായി നടത്തിയ നിയമ പോരാട്ടത്തിന്റെയും, പരിശ്രമത്തിന്റെയും ഫലമായാണു പാതയുടെ വികസനം യാഥാർഥ്യമായത്. സുള്ള്യ മുതൽ കോൾച്ചാർ വരെ റോഡ് മുൻപു തന്നെ വികസിച്ചിരുന്നു. കേരളത്തിന്റെ ഭാഗവും വികസിച്ചിരുന്നു
ഇതിനു മധ്യേ വരുന്ന കർണാടകയുടെ ഭാഗമായ 1.8 കിലോമീറ്റർ റോഡ് വരുന്ന വനമേഖലയാണു പതിറ്റാണ്ടുകളോളം പാതയുടെ വികസനത്തിനു തടസ്സം സൃഷ്ടിച്ചിരുന്നത്. ഇപ്പോൾ വനഭൂമി വിട്ടു നൽകിയതിനുശേഷമാണു റോഡ് നിർമാണം സാധ്യമായത്. സുള്ള്യ- ബന്തടുക്ക പാത വികസിച്ചതോടെ കേരളത്തിന്റെയും കർണാടകയുടെയും അതിർത്തി ഗ്രാമത്തിലെ ജനങ്ങളുടെ യാത്രാ പ്രശ്നത്തിനു പരിഹാരമാകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി സുള്ള്യയിലെത്തുന്നവർക്കും, കർണാടകയിലെ വിവിധ ഭാഗങ്ങളിലേക്കു യാത്ര ചെയ്യുന്നവർക്കും പാത ഏറെ ഗുണകരമാകും. പാതയിൽ ഇനി സംസ്ഥാനാന്തര ബസ് സർവീസുകളും മറ്റും തുടങ്ങിയാൽ സുള്ള്യ- ബന്തടുക്ക യാത്ര ഏറെ എളുപ്പമാവും.കർണാടക പൊതുമരാമത്തു മന്ത്രി എച്ച്.സി. മഹാദേവപ്പ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തേക്കും. മന്ത്രിമാരായ ബി. രാമനാഥ റായ്, യു.ടി. ഖാദർ, നളിൻകുമാർ കട്ടീൽ എം.പി, എംഎൽഎമാരായ എസ്. അംഗാറ, ശകുന്തളാ ഷെട്ടി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
keyword- bandka-sullya

Post a Comment
0 Comments