പെര്‍ള: (www.evisionnews.in) ക്യാന്‍സറിന് ശസ്ത്രക്രിയ നടക്കേണ്ടിയിരുന്ന ദിവസം കര്‍ഷകന്‍ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു. പെര്‍ള ബാളമൂലെ അനത്തോട്ടിയിലെ നാരായണനായിക്കാ(65)ണ് തിങ്കളാഴ്ച മംഗലാപുരം സ്വകാര്യാശുപത്രിയില്‍ മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടില്‍ വിഷം കഴിച്ച് അവശനിലയിലായ ഇദ്ദേഹത്തെ കാസര്‍കോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്കു മാറ്റുകയായിരുന്നു.
ആറുമാസം മുമ്പാണ് നാരായണന്‍ നായികിന് രോഗം കണ്ടെത്തിയത്. തലശ്ശേരി ക്യാന്‍സര്‍ ആശുപത്രിയില്‍ ഇതിനു ചികിത്സയിലായിരുന്നു. കാരുണ്യ ചികിത്സാ സഹായം ലഭിച്ചിരുന്നു. ക്യാന്‍സര്‍ ചികിത്സക്കു കൂടുതല്‍ പണം ആവശ്യമായി വന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ബന്ധുക്കള്‍ക്കും മറ്റും മുന്നറിയിപ്പ് നല്‍കിയിരുന്നു. ബദിയഡുക്ക പൊലീസ് കേസെടുത്തു. ഗിരിജയാണ് ഭാര്യ. മക്കള്‍:ജയന്തി, വസന്തി, ഉമേശ, പ്രസന്ന, ഹരീശ.മരുമക്കള്‍:ഐത്തപ്പ, വിശ്വനാഥ, മാലതി.
keywords: perla-death-news
Post a Comment
0 Comments