തിരുവനന്തപുരം:(www.evisionnews.in) കൊല്ലം പരവൂര്‍ വെടിക്കെട്ടിന് ചുക്കാന്‍ പിടിച്ച കരാറുകാരന്‍ കഴക്കൂട്ടം സുരേന്ദ്രന്‍ (67) മരിച്ചതിന് പിന്നാലെ ദുരന്തത്തില്‍ പൊളളലേറ്റ് ചികിത്സയിലായിരുന്ന മകന്‍ ദീപു (33) കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മുങ്ങി. ദീപുവിനെ കുറിച്ച് ഇപ്പോള്‍ വിവരമില്ലെന്നും ഉച്ചയോടെ കാണാതായെന്നുമാണ് പോലീസ് പറയുന്നത്. ദീപുവിന്റെ ജ്യേഷ്ഠന്‍ ഉമേഷും മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്.
ശരീരമാസകലം പൊള്ളലേറ്റ സുരേന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചൊവ്വാ്ച്ച ഉച്ചയ്ക്ക് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 111 ആയി. വ്യാജ ലൈസന്‍സ് ഹാജരാക്കിയാണ് ഉമേഷ് വെടിക്കെട്ട് കരാര്‍ ഏറ്റെടുത്തത്.
keyword-paravoor-fire-escape
Post a Comment
0 Comments