Type Here to Get Search Results !

Bottom Ad

പ്രമുഖ മത പണ്ഡിതന്‍ സി.പി കുഞ്ഞബ്ദുല്ല മുസ് ലിയാര്‍ നിര്യാതനായി


കാഞ്ഞങ്ങാട്:(www.evisionnews.in) പ്രമുഖ ആത്മീയ പണ്ഡിതനും സുന്നീ പ്രാസ്താനിക വേദികളിലെ നിറസാന്നിധ്യവുമായ സി.പി കുഞ്ഞബ്ദുല്ല മുസ് ലിയാര്‍ പഴയകടപ്പുറം (85) നിര്യാതനായി.
പഴയകടപ്പുറം മഹല്ല് പ്രസിഡന്റും വിവിധ വിദ്യാഭ്യാസ സമുച്ഛയങ്ങളുടെ ഉപദേശകനുമായിരുന്നു. കേരള-കര്‍ണ്ണാടകയിലെ നൂറുകണക്കിന് ആത്മീയ മജ്‌ലിസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് വഫാത്തായ സി.പി കുഞ്ഞബ്ദുല്ല മുസ് ലിയാര്‍ മഞ്ഞനാടി ഉസ്താദിന്റെ അനുജനും പ്രധാന ശിഷ്യനുമാണ്. കബറടക്കം ബുധനാഴ്ച ഉച്ചക്ക് 2മണിക്ക് പഴയകടപ്പുറത്ത് മഞ്ഞനാടി ഉസ്താദിന്റെ മഖ്ബറക്ക് സമീപം നടക്കും.
നാട്ടിലെ പ്രാഥമിക പഠന ശേഷം ജ്യേഷ്ടനായ മഞ്ഞനാടി ഉസ്താദിന്റെ ദര്‍സില്‍ വര്‍ഷങ്ങളോളം ആത്മീയ ശിക്ഷണം നേടി. ശേഷം 19വര്‍ഷം കുമ്പള ഷിറിയയില്‍ ഖത്തീബും മുദരിസുമായി സേവനം ചെയ്തു. വര്‍ഷങ്ങളോളം സ്വന്തം നാടായ പഴയകടപ്പുറത്ത് ജുമുഅ ഖുതുബക്ക് നേതൃത്വം നല്‍കിയിരുന്നു. അതോടൊപ്പം വിവിധ പ്രദേശങ്ങളില്‍ ആത്മീയ വേദികള്‍ സംഘടിപ്പിച്ചിരുന്നു. ദീനീ തല്‍പരായ സി.പി മാമുവിന്റെയും ആയിശുമ്മയുടെയും മകനായി ജനിച്ചു. 
പരേതയായ സൈനബ, ആയിശ എന്നിവര്‍ ഭാര്യമാരാണ്. മക്കള്‍: പി.എം.സി അഹമ്മദ് ബഹ്‌റൈന്‍, അബ്ദുറഹ്മാന്‍ ഹാജി (സഅദിയ്യ-മുഹിമ്മാത്ത് ബഹ്‌റൈന്‍ സാരഥി), അബ്ദുല്‍ ഖാദിര്‍ ദുബൈ, അ്ദുല്‍ മജീദ്, ഫഖ് റുദ്ദീന്‍ ബഹ്‌റൈന്‍, മറിയം, സുഹ്‌റ, മുഹമ്മദ് കുഞ്ഞി (കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍),അബ്ദുല്‍ സലാം ദുബൈ, ഹസന്‍ ഖത്തര്‍, അബ്ദുല്‍ ലത്തീഫ് ദുബൈ, അബൂബക്കര്‍ ദുബൈ, ആയിഷ.

Post a Comment

0 Comments

Top Post Ad

Below Post Ad