Type Here to Get Search Results !

Bottom Ad

ആര്‍സെറ്റി നാഷണല്‍ ഡയറക്ടര്‍ വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു


വെളളിക്കോത്ത്(www.evisionnews.in)സ്വയം തൊഴില്‍ പരിശീലന കേന്ദ്രമായ (ആര്‍സെറ്റി) വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടപ്പു വര്‍ഷം 25 പ്രോഗ്രാമുകളിലായി ജില്ലയിലെ 750 ഓളം തൊഴില്‍ രഹിതരായ യുവതിയുവാക്കള്‍ക്ക സൗജന്യ തൊഴില്‍ പരിശീലനം നല്‍കുമെന്ന് ആര്‍സെറ്റികളുടെ മികവിനുളള ബാംഗ്ലൂരിലെ നാഷണല്‍ സെന്ററിന്റെ ഡയറക്ടര്‍ കെ എന്‍ ജനാര്‍ദ്ദന അറിയിച്ചു. വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച അദ്ദേഹം 2016-17 ലേക്കുളള പ്രോഗ്രാം കലണ്ടര്‍ പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു . കേന്ദ്ര ഗ്രാമീണ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നടത്തിയ നിലവാര നിര്‍ണയ പരിശോധനയില്‍ ദേശീയ തലത്തില്‍ മികവു കാട്ടിയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വെളളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് 583 ആര്‍സെറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചു. ആര്‍സെറ്റി കേരള ഡയറക്ടര്‍ കിഷോര്‍ കുമാറും അദ്ദേഹത്തെ അനുഗമിച്ചു. പരിശീലന പരിപാടിയില്‍ പങ്കെടുത്ത് വിദ്യാര്‍ത്ഥികളുമായും ആശയ വിനിമയം നടത്തി. ഈ വര്‍ഷം മാര്‍ച്ച് വരെ വെളളിക്കോത്ത്് ഇന്‍സ്റ്റിറ്റ്യൂട്ട് 9149 പേര്‍ക്ക് പ്രയോജനം ലഭിച്ച 387 സ്വയം തൊഴില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. ഇവരില്‍ 6749 പേര്‍ സ്വയം തൊഴില്‍ രംഗത്ത് ജീവിതം കണ്ടെത്തി. ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി വല്‍സന്‍ സ്വാഗതവും ഫാക്കല്‍റ്റി ജയ്‌മോന്‍ തോമസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad