കാസര്‍കോട് (www.evisionnes.in): എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതങ്ങളും വേദനയും കണ്ടറിഞ്ഞ് ചികത്സയും നഷ്ട്ടപരിഹാരവും അനുവദിച്ച യു.ഡി.എഫ് സര്‍ക്കാറിന്റെ തിരിച്ചുവരവിന് എല്ലാവരുടെയും പിന്തുണയും സഹായവും ഉണ്ടാകണമെന്ന് മുന്‍മന്ത്രിയും സിഡ്‌കോ ചെയര്‍മാനുമായ സി.ടി അഹ്മദലി അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ വിരലിലെണ്ണാവുന്ന രോഗികള്‍ക്ക് അനുവദിച്ചത് തുച്ഛമായ തുകയായിരുന്നു. എന്നാല്‍ വിദഗ്ധ ക്യാമ്പുകള്‍ സംഘടിപ്പിച്ച് കൂടുതല്‍ ദുരിത ബാധിതരെ ഉള്‍പ്പെടുത്തി പത്തിരട്ടി തുക വര്‍ധിപ്പിച്ച് നല്‍കിയത് യു.ഡി.എഫ് സര്‍ക്കാറാണ്. കുമ്പഡാജെ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.ടി.
ശ്യാം ഭട്ട് അധ്യക്ഷത വഹിച്ചു. അഡ്വ. കാസിം സ്വാഗതം പറഞ്ഞു. എ അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന്, അഡ്വ: വിനോദ് കുമാര്‍, കരുണ്‍ താപ്പ, മാഹിന്‍ കേളോട്ട്, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, മൊയ്തീന്‍ കൊല്ലമ്പാടി, കെ അബ്ദുളളക്കുഞ്ഞി, അനന്ദ കെ മൗവാര്‍, കെ വാരിജാക്ഷന്‍, ഹമീദ് പോസോളികെ, ഫാത്തിമത്ത് സുഹ്‌റ, എലിസബത്ത്, ബി.ടി അബ്ദുള്ളക്കുഞ്ഞി, എസ് മുഹമ്മദ്, മിസിരിയ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍: കെ ശ്യാം ഭട്ട് (ചെയര്‍), ഹമീദ് പോസോളികെ (കണ്‍), അഡ്വ. കാസിം (ട്രഷ).

Post a Comment
0 Comments