Type Here to Get Search Results !

Bottom Ad

ബന്തടുക്ക -സുള്ള്യ റോഡ് 30ന് തുറന്നു കൊടുക്കും


സുള്ള്യ (www.evisionnews.in): കേരളയിലെയും കര്‍ണാടകയിലെയും ജനങ്ങളുടെ ഏറെകാലത്തെ സ്വപ്‌നമായ ബന്തടുക്ക -സുള്ള്യ സംസ്ഥാനാന്തര പാത 30ന് ഗതാഗതത്തിന് തുറന്നു കൊടുക്കും. കര്‍ണാടക സര്‍ക്കാര്‍ 50- 54 പദ്ധതി പ്രകാരം മൂന്നു കോടി രൂപ ചെലവിലാണ് പാതയുടെ വികസനം പൂര്‍ത്തിയാക്കിയത്. 

കര്‍ണാടക പൊതുമരാമത്തു മന്ത്രി എച്ച്.സി. മഹാദേവപ്പ, മന്ത്രിമാരായ ബി. രാമനാഥ റായ്, യു.ടി. ഖാദര്‍, നളിന്‍കുമാര്‍ കട്ടീല്‍ എം.പി, എംഎല്‍എമാരായ എസ്. അംഗാറ, ശകുന്തളാ ഷെട്ടി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. കേരളത്തിലെയും കര്‍ണാടകത്തിലെയും ജനങ്ങള്‍ ദശകങ്ങളായി നടത്തിയ നിയമ പോരാട്ടത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായാണു പാതയുടെ വികസനം യാഥാര്‍ത്ഥ്യമായത്. സുള്ള്യ മുതല്‍ കോള്‍ച്ചാര്‍ വരെ റോഡ് മുമ്പു തന്നെ വികസിച്ചിരുന്നു.

സുള്ള്യ- ബന്തടുക്ക പാത വികസിച്ചതോടെ കേരളത്തിന്റെയും കര്‍ണാടകയുടെയും അതിര്‍ത്തി ഗ്രാമത്തിലെ ജനങ്ങളുടെ യാത്രാ പ്രശ്‌നത്തിനു പരിഹാരമാകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വിദ്യാഭ്യാസത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി സുള്ള്യയിലെത്തുന്നവര്‍ക്കും കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ക്കും പാത ഏറെ ഗുണകരമാണ് ഈ പാത. 

Post a Comment

0 Comments

Top Post Ad

Below Post Ad