Type Here to Get Search Results !

Bottom Ad

കള്ളപ്പണ നിക്ഷേപകരില്‍ ബിഗ് ബിയും ഐശ്വര്യ റായിയും


ന്യൂഡല്‍ഹി (www.evisionnews.in): സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും ഉള്‍പ്പെടെ വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച അഞ്ഞൂറോളം ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നു. പനാമ കള്ളപ്പണ നിക്ഷേപകരെക്കുറിച്ചുള്ള 11,000 രേഖകളാണ് പുറത്താത്. ബോളിവുഡിലെ സൂപ്പര്‍താരം അമിതാഭ് ബച്ചന്‍, മരുമകളും ബോളിവുഡ് താരവുമായ ഐശ്വര്യ റായ്, അദാനി ഗ്രൂപ്പിന്റെ തലവന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, ഡില്‍എഫ് ഗ്രൂപ്പിന്റെ മേധാവി കെ.പി സിങ്ങ്, അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒമ്പതുപേര്‍ക്കും കള്ളപ്പണം സൂക്ഷിക്കാനായി പനാമയില്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായും ഇവര്‍ പല പദ്ധതികളിലായി നിക്ഷേപങ്ങള്‍ നടത്തിയെന്നുമാണ് കണ്ടെത്തല്‍.

വിദേശത്ത് കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നതിന് സഹായം നല്‍കുന്നതുമായ മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്റെ നിര്‍ണായക രേഖകള്‍ പുറത്തായി. ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ് പത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി വിദേശത്ത് പണം നിക്ഷേപിക്കുന്നതിന് കള്ളപ്പണക്കാരെ സഹായിക്കുന്നത് മൊസാക് ഫൊന്‍സെകയാണ്. ഇത്തരത്തില്‍ പനാമയില്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി പല പല പദ്ധതികളിലായി പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

ബച്ചന് ബഹാമസിലും ഐശ്വര്യറായിക്ക് ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡിലും നിക്ഷേപമുണ്ടെന്നാണ് രേഖകള്‍. ഇന്ത്യ ബുള്‍സ് ഉടമ സമീര്‍ ഗെഹ്ലോട്ട്, ഡിഎല്‍എഫ് പ്രമോട്ടര്‍ കെ.പി.സിങ് തുടങ്ങിയവരാണ് പട്ടികയിലുളള മറ്റു രണ്ട് പ്രമുഖ ഇന്ത്യക്കാര്‍. ഗുജറാത്ത് സര്‍ക്കാറിന്റെ ബ്രാന്റ് അംബാസിഡറായ അമിതാഭ് ബച്ചനെ രാഷ്ട്രപതിയാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കരുനീക്കങ്ങള്‍ തുടങ്ങിയതിനിടയിലാണ് ബിഗ്ബിയുടെ പേരും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടത്. 







Tags

Post a Comment

0 Comments

Top Post Ad

Below Post Ad