വിദ്യാനഗര്‍ (www.evisionnews.in): ചെര്‍ക്കളയിലെ ഹോട്ടല്‍ കെട്ടിടം കേന്ദ്രീകരിച്ച് ചീട്ടുകളിയിലേര്‍പ്പെട്ട പത്ത് പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടു. സംഘത്തില്‍ നിന്ന് 1,04,000 രൂപ പിടിച്ചെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. കര്‍ണ്ണാടക ചിക്കമംഗളൂരുവിലെ കെ.എന്‍ ഉമേശ(57), ബാഡൂര്‍ ധര്‍മ്മത്തടുക്കയിലെ ലത്തീഫ്(36), ഹൊസങ്കടിയിലെ സിദ്ദിഖ്(40), ദേലംപാടി പരപ്പയിലെ മൊയ്തു(39), കുമ്പള സ്വദേശി ബഷീര്‍(38), മുളിയാര്‍ നെല്ലിക്കാട്ടെ ഷിഹാബുദ്ദീന്‍(38), പൊവ്വല്‍ നെല്ലിക്കട്ടയിലെ ഹനീഫ(31), ദാര്‍വാഡ ദുല്‍ഹണ്ണയിലെ ശരബ്‌നബ്ബ(33), എണ്‍മകജെ കനിയടുക്കയിലെ കെ. അബ്ദുല്ല(48), ചിക്കമംഗളൂരിലെ ബസപ്പമഡി(40) എന്നിവരാണ് അറസ്റ്റിലായത്.

Post a Comment
0 Comments