-ഉനൈസ്-
ഒരുപാട് വര്‍ഷത്തെ ബന്ധം നമ്മള്‍ തമ്മിലില്ലെങ്കിലും നിന്റെ മുഖം അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയുന്നതല്ല. ദേരയിലെ കാര്‍ ആക്‌സസറീസ് ഷോപ്പില്‍ ജോലി ചെയ്യുമ്പോള്‍ അതേ മാര്‍ക്കറ്റില്‍ നീയും മറ്റൊരു കടയില്‍ ജോലി ചെയ്യുന്നു. പക്ഷെ സ്ഥിരമായി പൈസ കളക്ഷനും മറ്റുമായി മാര്‍ക്കറ്റില്‍ കയറിയിറങ്ങുന്ന എനിക്ക് നിന്റെ കടയും നീയും ഏറെ സുപരിചിതമായിരുന്നു.(www.evisionnews.in):
ദേര മാര്‍ക്കറ്റിന്റെ റോഡിനരികില്‍ കാസര്‍കോടിന്റെ പെരുമ വിളിച്ചോതുന്ന ദീനാര്‍ കാര്‍ ആക്‌സസറീസില്‍ കയ്യില്‍ തസ്ബീഹ് മാലയും തലയില്‍ തോപ്പിയുമായിക്കഴിയുന്ന നുഅ്മാനെ ദേരയില്‍ അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ആരുമായും കൂടുതല്‍ വര്‍ത്തമാനം പറയാതെ കിട്ടുന്ന സമയങ്ങള്‍ മുഴുവനും ആരാധനകളിലും ഖുര്‍ആനുമൊക്കെയായി കഴിയുന്ന നിന്റെ വെളിച്ചമേകിയ മുഖം നിന്നെ മനസിലാക്കിയവര്‍ക്ക് അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല(www.evisionnews.in):
ജോലി സംബന്ധമായി ദേരയില്‍ നിന്ന് മാറിയപ്പോഴും ഇടയ്ക്കിടയ്ക്കുള്ള ദേര സന്ദര്‍ശനത്തിനിടയില്‍ നിന്റെ സാന്നിധ്യം അവിടെ ഉണ്ടോ എന്നുറപ്പു വരുത്താറുണ്ടായിരുന്നു. മറ്റൊന്നും കൊണ്ടല്ല, നിന്റെ സാന്നിധ്യം എന്നെപ്പോലെ ഒരുപാട് പേര്‍ക്ക് പ്രചോദനമായിരുന്നു. അതേ, നുഅ്മാന്‍ നിന്നെപ്പോലെ ആയിക്കിട്ടാന്‍ ഞനെപ്പോവും പടച്ച റബ്ബിനോട് ദുആ ചെയ്യാറുണ്ടാറുമായിരുന്നു.(www.evisionnews.in):
നിന്റെ വിയോഗ വാര്‍ത്ത വാട്‌സപ്പിലൂടെ ഫോട്ടോ സഹിതം കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോവുകയായിരുന്നു ഞാന്‍. പടച്ച റബ്ബേ എന്തൊരു പരീക്ഷണം. ഈ യൗവ്വനം നിറഞ്ഞ നിന്റെ ശരീരം ഭൂമി ലോകത്ത് കൂടുതല്‍ കാലം നിലനിര്‍ത്താന്‍ പടച്ചവന് ഇഷ്ടമാല്ലയിരിക്കാം. അതായിരിക്കാം ഇത്രപെട്ടെന്ന് നിന്നെ അങ്ങോട്ട് വിളിച്ചത്. പക്ഷെ, നുഅ്മാന്‍ ശരിക്കും എല്ലാവരും കരയുകയാണ്. നിന്നെയോര്‍ത്ത്, നിന്റെ ഗുണങ്ങള്‍ പറഞ്ഞ്. ചെമ്മുവും ഷിഹാബും ബാസിയും എല്ലാവരും തേങ്ങുകയാണ്. ഞാനിത് എഴുതുമ്പോള്‍ നിന്റെ പുഞ്ചിരി തൂകിയ ചലനമറ്റ ശരീരം അബൂദാബി മോര്‍ച്ചറിയില്‍ ആരോടും പരിഭവമില്ലാതെ കിടക്കുകയാണ്. നിന്റെ ചലനമറ്റു കിടക്കുന്ന മുഖം കാണാനുള്ള ത്രാണി എനിക്കില്ല. ഇനി ദേരയില്‍ വരുമ്പോള്‍. നീയില്ലെന്ന് ചിന്തിക്കുവാന്‍ കഴിയുന്നില്ല. കാരണം നീ ചൊല്ലിയ ദിക്‌റുകളും സ്വലാത്തുകളുമൊക്കെ അവിടെ(www.evisionnews.in):
അതിന്റെ ഇരട്ടിയായി അവിടെ അന്തരീക്ഷത്തില്‍ പാറിക്കളിക്കുന്ന പോലെ തോന്നുന്നു. റബ്ബേ ഞങ്ങളുടെ നുഅ്മാന്റെ ഖബറിടം നീ സ്വര്‍ഗ്ഗത്തോപ്പക്കണേ...

Post a Comment
0 Comments