Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് കലക്ടര്‍ നേതൃത്വം നല്‍കരുത്: ചെര്‍ക്കളം


കാസര്‍കോട്: (www.evisionnews.in)നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധവും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ തൃപ്തിപ്പെടുത്താനുള്ള ഉദ്യോഗസ്ഥ ദാസ്യവേലയുമാണെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള പറഞ്ഞു.

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അങ്ങേയറ്റം ആക്ഷേപാര്‍ഹമാണ്. ഉദാഹരണമായി ബേവിഞ്ച കല്ലുംകൂട്ടം ബൂത്ത് ഇന്നേവരെ ഒരു വാക്കും തര്‍ക്കം പോലും ഇല്ലാത്ത സ്ഥലമാണ്. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് ഇത് മോസ്റ്റ് സെന്‍സിറ്റിവ് ബൂത്താണത്രെ. നായന്മാര്‍മൂല ബി.ജെ.പി-മുസ്‌ലിം ലീഗ് സംഘട്ടനം നടക്കുന്ന ബൂത്താണെന്നാണ് പറഞ്ഞിട്ടുള്ളത്. എപ്പോഴാണ് നായന്മാര്‍മൂല ബൂത്തില്‍ സംഘട്ടനം നടന്നിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കണം.

യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളെ മോസ്റ്റ് സെന്‍സിറ്റിവ് ഏരിയകളായും പ്രവര്‍ത്തകരെ ക്രമിനലുകളാക്കിയും നല്‍കിയ റിപ്പോര്‍ട്ട് തിരുത്തുന്നതാണ് ജനാധിപത്യ മര്യാദ. ജില്ലയുടെ സാമൂഹ്യ പശ്ചാത്തലം പഠിക്കാതെ യു.ഡി.എഫ് വിരുദ്ധ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ക്കനുസൃതമായി യു.ഡി.എഫ് വിരുദ്ധരുടെ മെഗാഫോണായി മാറാനാണ് കലക്ടറുടെ ശ്രമമെങ്കില്‍ ഇതു അനുവദിക്കാനാവില്ലെന്ന് ചെര്‍ക്കളം പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad