Type Here to Get Search Results !

Bottom Ad

ആറു വയസ്സിനു താഴെയുളള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നു

കാസര്‍കോട്:(www.evisionnews.in) അക്ഷയ പ്രോജക്ടും സാമൂഹിക നീതി വകുപ്പും ചേര്‍ന്ന് ജില്ലയിലെ ആറ് വയസ്സ് വരെയുളള കുട്ടികള്‍ക്ക് നടത്തി വരുന്ന ആധാര്‍ എന്റോള്‍മെന്റ് ഈ മാസം 22 നകം പൂര്‍ത്തിയാക്കും. വിവിധ സര്‍ക്കാര്‍ സഹായങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അഡ്മിഷന്‍, അങ്കണ്‍വാടികളില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക്  ആധാര്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഇനിയും എന്റോള്‍മെന്റ് ചെയ്യാന്‍ ബാക്കിയുളള  കുട്ടികളുടെ രക്ഷിതാക്കള്‍ എന്റോള്‍മെന്റ്  22 നകം പൂര്‍ത്തിയാക്കാന്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ  ആധാര്‍ എന്റോള്‍മെന്റ്  സൗകര്യം  ഉപയോഗപ്പെടുത്തണം.  ഇതിനായി അതാത് അങ്കണ്‍വാടി ടീച്ചര്‍മാരെയോ അക്ഷയ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരെയോ ബന്ധപ്പെടേണ്ടതാണെന്ന്  ജില്ലാ പ്രൊജക്ട് മാനേജര്‍ ശ്രീരാജ് പി നായര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് നീലേശ്വരം ബ്ലോക്ക്  8943068999, കാറഡുക്ക ബ്ലോക്ക് 9895432962, കാഞ്ഞങ്ങാട് ബ്ലോക്ക്  9847168266, മഞ്ചേശ്വരം ബ്ലോക്ക്  9446297607, പരപ്പ ബ്ലോക്ക്  9847371639, കാസര്‍കോട് ബ്ലോക്ക്  9446774551.
 keyword-ksd-adar

Post a Comment

0 Comments

Top Post Ad

Below Post Ad