ദുബൈ : (www.evisionnews.in) ഹ്രസ്വകാല സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ ബി കുഞ്ഞാമു ,മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ കെ ശാഫി , പ്രവാസി ലീഗ് കാസര്‍ഗോഡ് മണ്ഡലം മുന്‍ സെക്രട്ടറി എ പി ജാഫര്‍ എരിയാല്‍, കാസര്‍കോഡ് ജില്ലാ എം എസ് എഫ് സെക്രട്ടറി ഇബ്രാഹിം പള്ളങ്കോട് , ഷംസു മാസ്‌കോ , നൗഫല്‍ ഡി എം തുടങ്ങിയവര്‍ക്ക് ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി.
ദേര തോട്ടില്‍ അബ്ദുല്‍ റഹിമാന്റെ വസതിയില്‍ നടന്ന ചടങ്ങ് ദുബൈ കെ എം സി സി കാസര്‍ഗോഡ് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉപ്പി കല്ലങ്കൈ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖലീല്‍ ചൗക്കി സ്വാഗതം പറഞ്ഞു. എം എസ് എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി ഇബ്രാഹിം പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തി. കാസര്‍കോട് ജില്ലാ എം എസ് എഫ് മുന്‍ സെക്രട്ടറി മൂസ ബാസിത് പ്രഭാഷണം നടത്തി.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ ബി കുഞ്ഞാമുവിന് ദുബൈ കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി , മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ കെ ശാഫിക്ക് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി ടി നൂറുദ്ധീന്‍ , എം എസ് എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി ഇബ്രാഹിം പള്ളങ്കോടിന് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ തുടങ്ങിയവര്‍ ഉപഹാരം നല്‍കി.
പ്രവാസി ലീഗ് കാസര്‍കോട് മണ്ഡലം മുന്‍ സെക്രട്ടറി എ പി ജാഫര്‍ എരിയാലിന് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം വൈ. പ്രസിഡണ്ട് എ കെ കരീം മൊഗര്‍, ഷംസു മാസ്‌കോവിന് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം സെക്രട്ടറി സിദ്ദീഖ് ചൗക്കി , നൗഫല്‍ ഡി എമ്മിന് ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഉപ്പി കല്ലങ്കൈ തുടങ്ങിയവര്‍ ഹാരാര്‍പ്പണം നടത്തി.
മുഹമ്മദ് കുഞ്ഞി മദ്രസവളപ്പ്, ജലാല്‍ കുന്നില്‍, ഹാരിസ് പീബീസ്, ഷക്കീല്‍ എരിയാല്‍, ജംഷി മൂപ്പ, നാച്ചു കുന്നില്‍, ബഷീര്‍ പള്ളത്തില്‍, ബിലാല്‍ കോട്ടക്കുന്ന്, റഫീഖ് ചായിത്തോട്ടം, ഷംസു എരിയാല്‍, അബ്ദുല്‍ റഹിമാന്‍ തോട്ടില്‍, ശുക്കൂര്‍ മുക്രി, സുബൈര്‍ പുത്തൂര്‍, കുഞ്ഞാമു കീഴൂര്‍, നസീര്‍ ഐവ, സുലൈമാന്‍ മല്ലം, സഹീര്‍ അര്‍ജാല്‍, സമീര്‍ പുത്തൂര്‍, ഹാരിസ് ചെത്തു, ബീരാന്‍ ഐവ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നിസാം ചൗക്കി നന്ദി പറഞ്ഞു.
keywords: kmcc-mogral-gulf-visit-reception
Post a Comment
0 Comments