Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കെസെഫ് നൽകുന്ന വീടിന്റെ താക്കോൽ കൈമാറി


കാസര്‍കോട്:(www.evisionnews.in) ജില്ലയിലെ യു.എ.ഇ യിലുള്ള പ്രവാസികളുടെ മതേതര കൂട്ടായ്മയായ കെസെഫ്
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ മൂന്നു കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനവും
ഉന്നത പഠനം നടത്തുന്ന പാവപ്പെട്ട വിദ്യാര്തികള്‍ക്ക് നൽകുന്ന സ്‌കോളര്‍ഷിപ്പ് വിതരണവും,  കണ്ണൂര്‍ സർവകലാശാല  വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉത്ഘാടനം ചെയ്തു.

കെസെഫ് ചെയര്‍മാന്‍ ബി.എ. മഹമൂദിന്റെ അധ്യക്ഷത വഹിച്ചു   മൂന്നു വീടുകളുടെ താക്കോല്‍ ദാനം ജില്ലാ കളക്ടര്‍ ഇ..ദേവദാസന്‍.ഐ.എ.എസ് നിര്‍വ്വഹിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമദ് ഷരീഫ്, അഡ്വക്കറ്റ് ബേവിഞ്ച അബ്ദുള്ള, ഷൌക്കത്ത് പൂച്ചക്കാട്, ഹസൈനാര്‍ തോട്ടുംഭാഗം, വിജയന്‍.കെ.വി, ബാലന്‍ മുണ്ടക്കൈ, ബാലകൃഷ്ണന്‍ കേവീസ്, വേണു കണ്ണന്‍, എം.എ.ലത്തീഫ്, ഹംസ തൊ ട്ടി, ശശി കാട്ടിപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.

ഹോട്ടല്‍ ഹൈവേ കാസിലില്‍ നടന്ന ചടങ്ങില്‍ എന്‍.എ.അബൂബക്കര്‍,കൊപ്പല്‍ അബ്ദുള്ള, പ്രമോദ് പെരിയ, എം.സി.ഹനീഫ്, കുഞ്ഞിരാമന്‍ തണ്ണോട്ട്, അബൂബക്കര്‍ മൗലവി, സോളാര്‍ കുഞ്ഞാമദ്. പ്രൊ.ടി.ടി.ജേക്കബ്,കെ.വി.രവീന്ദ്രന്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.

കെസെഫ് സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ സ്വാഗതവും, കോ ഓഡിനേറ്റര്‍ മൗവ്വല്‍ മാമു നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad