ബദിയടുക്ക: (www..evisionnews.in) കന്യപ്പാടി സുല്‍ഫുഖാര്‍ യുവജനസംഘത്തിന്റെ ഒന്നാം വാര്‍ഷികവും രണ്ടുദിവസത്തെ മതപ്രഭാഷണവും പ്രാര്‍ഥനാ മജ്‌ലിസും ഏപ്രില്‍ 13,14 തിയതികളില്‍ കന്യപ്പാടിയില്‍ നടക്കും.
13ന് ബുധനാഴ്ച രാത്രി ഏഴുമണിക്ക് ഉദ്ഘാടന സമ്മേളനം അശ്‌റഫ് ഫൈസി ദേലംപാടി പ്രാര്‍ഥന നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ റഹീം ബദ്രിയയുടെ അധ്യക്ഷതയില്‍ ഉമറുല്‍ ഫാറൂഖ് സഅദി ഓലമുണ്ട ഉദ്ഘാടനം ചെയ്യും. ലക്ഷ്യം മറന്ന മനുഷ്യന്‍ എന്ന വിഷയത്തില്‍ മാഹിന്‍ മന്നാനി തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തും.
14ന് രാത്രി 7.30ന് സയ്യിദ് അബ്ദുല്ലത്തീഫ് ബാഅലവി തങ്ങള്‍ പെരഡാല പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.
മഞ്ചേശ്വരം ദാറുല്‍ ഖുര്‍ആന്‍ വിദ്യാര്‍ഥി ഹാഫിള് റാഷിദ്ബ്‌നു സ്വാലിഹ് മരണം ഭയാനകം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
തുടര്‍ന്ന് നടക്കുന്ന ദുആ മജ്‌ലിസിന് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി ബായാര്‍ നേതൃത്വം നല്‍കും
Post a Comment
0 Comments