ഉദുമ: (www.evisionnews.in) ഉദുമയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണര്‍ത്ഥം ബന്തടുക്ക പടുപ്പ് പ്രദേശത്ത് സ്ഥാപിച്ചിരുന്ന പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നശിപ്പിച്ചു. പടുപ്പ്, മാണിമൂല, മാനടുക്കം, ബന്തടുക്ക എന്നിവടങ്ങളിലും പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ബേഡഡുക്ക, കുറ്റിക്കോല്‍ എന്നിവടങ്ങളിലെ പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടിരുന്നു. ഇത് ബേഡഡുക്ക, കുറ്റിക്കോല്‍ കമ്മറ്റികള്‍ ബേഡഡുക്ക പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പടുപ്പ് മേഖലയിലും പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടത്. പോലീസില്‍ പരാതിപ്പെട്ടതായി കുറ്റിക്കോല്‍ യുഡിഎഫ് മണ്ഡലം പ്രസിഡന്റ് മൂഴിനാട് ഗോപാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.
keywords: bandadka-udf-candidate-sudhakaran-flex-damage

Post a Comment
0 Comments