കൊല്ലം: (www.evisionnews.in) ഇരവിപുരം സീറ്റിനു പകരം കൊല്ലം ജില്ലയിലെ പുനലൂര്‍ മണ്ഡലം മുസ്ലിം ലീഗിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്റെ കോലം കത്തിച്ചു.
കഴിഞ്ഞതവണ കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണിത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ രാജുവാണ് ഇവിടെന്ന് ജയിച്ചുകേറിയത്. ഇരവിപുരം മണ്ഡലം ആര്‍.എസ്.പിക്കു വിട്ടുകൊടുത്തതോടെ പകരം പുനലൂരിനെ ലീഗിനു നല്‍കാമെന്നു കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചിരുന്നു. ഈ സീറ്റില്‍ മത്സരിക്കാമെന്നു സമ്മതിച്ച ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനിരിക്കേയാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
keywords: league-seat-congress-cotest-sudheeran-photo-fire

Post a Comment
0 Comments