കുമ്പള:(www.evisionnews.in)മഞ്ചേശ്വരം മണ്ഡലത്തിലെ ഏറ്റവും അർഹരായ കുടുംബത്തെ കണ്ടെത്തി ഗ്രീൻ ഹൗസ് ഗ്രൂപ്പ് നിർമ്മിച്ചു നൽകുന്ന ബൈത്തു റഹ്മ വീടിന് ഉളുവാറിൽ ഞായറാഴ്ച 3 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തറക്കല്ലിടും.സോഷ്യൽ മീഡിയ രംഗത്ത് മുസ്ലിം ലീഗ് സന്ദേശ പ്രചാരണത്തിൽ സജീവ സാന്നിദ്ധ്യമാണ് ഗ്രീൻ ഹൗസ് ഗ്രൂപ്പ്.
ചടങ്ങിന് സാക്ഷിയാകാൻ നാട്ടിലുള്ള മുഴുവൻ പ്രവർത്തകരും എത്തി ചേരണ മെന്ന് അഡ്മിന്മാരായ സുബൈർ കുബണൂർ, മുനീർ ബേരികെ, ഹസൻ കുദുവ, അസീസ് ഉളുവാർ, മജീദ് പച്ചംബള എന്നിവർ അറിയിച്ചു.

Post a Comment
0 Comments