Type Here to Get Search Results !

Bottom Ad

ജനറല്‍ ആശുപത്രിയിലെ അതിക്രമം; മൂന്നുപേര്‍ അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അതിക്രമിച്ചുകയറി ഡോക്ടറേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. അടുക്കത്ത്ബയല്‍ കടപ്പുറത്തെ എസ്. ശശികുമാര്‍ (28), പി. മനോജ്(41), ബീരന്ത് വയല്‍ സുനാമി കോളനിയിലെ എ. അഭിലാഷ്(25) എന്നിവരെയാണ് കാസര്‍കോട് എസ്.ഐ പി.എസ് ആന്റണി അറസ്റ്റ് ചെയ്തത്. ജോലി തടസ്സപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. 

മാര്‍ച്ച് 27നാണ് ഇവര്‍ ആശുപത്രിയില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയത്. നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയായ യുവതി ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ചിരുന്നു. 

അസുഖത്തെ തുടര്‍ന്ന് കുഞ്ഞിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും കുഞ്ഞിനൊപ്പം അമ്മയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അധികൃതര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഒരു സംഘം ആളുകള്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.  അതിനിടെയാണ് ഡോക്ടറേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തിയത്. ഡോക്ടറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

keywords: general-hospital-ksd

Post a Comment

0 Comments

Top Post Ad

Below Post Ad