കാസര്‍കോട്: (www.evisionnews.in) നാടും നഗരവും കനത്ത ചൂടില്‍ വെന്തുരുകുമ്പോള്‍ അറ്റകുറ്റപണികളുടെ മറവില്‍ വൈദ്യുതി മുടക്കുന്ന ബോര്‍ഡ് അധികൃതരുടെ നടപടിക്കെതിരെ ജനരോഷം ഉയരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആവര്‍ത്തിക്കുന്ന ഈ അപ്രഖ്യാപിത പവര്‍കട്ടിനെ സംബന്ധിച്ച് മുടന്തന്‍ ന്യായങ്ങള്‍ നടത്തി രക്ഷപ്പെടാനാണ് അധികൃതരുടെ ശ്രമങ്ങള്‍.
വിദ്യാനഗറിലെ സബ്സ്റ്റേഷനില്‍ 20 എം വി ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ മുന്നോടിയായാണ് ഈ കൊടുംചൂടിനിടയില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കുന്നത് പതിവായത്. തിങ്കളാഴ്ച മുതല്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി സബ്സ്റ്റേഷനില്‍ തുടങ്ങും.
ചുരുങ്ങിയത് അഞ്ചുദിവസം വേണ്ടിവരുന്ന ഈ പ്രവൃത്തി മൂന്ന് ദിവസം കൊണ്ട് തീര്‍ക്കുമെന്നാണ് ബോര്‍ഡിന്റെ അവകാശവാദം. എന്നാല്‍ ഇത് ജനങ്ങള്‍ക്ക് വിശ്വാസത്തിലെടുക്കാനാകുന്നില്ല. രണ്ടുവര്‍ഷം മുമ്പും ഇതേരീതിയില്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റുന്ന കാരണം പറഞ്ഞ് പത്തുദിവസത്തോളം കാസര്‍കോട് വൈദ്യുതി മുടക്കിക്കളഞ്ഞ് ജനങ്ങളെ വലച്ചിരുന്നു.
വൈദ്യുതി മുടക്ക് ആവര്‍ത്തിക്കുന്നതോടെ ആശുപത്രികളുടെയും വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് താറുമാറാകുന്നത്. അന്നും ഇതിനെതിരെ ആരും പ്രതികരിക്കാന്‍ മുന്നോട്ട് വരാത്തതുമൂലമാണ് ഇക്കൊല്ലം വീണ്ടും നവീകരണത്തിന്റെ പേരുപറഞ്ഞ് വൈദ്യുതി മുടക്കുന്നത്. സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത ജനവിരുദ്ധമായ നിലപാടാണ് ബോര്‍ഡധികൃതര്‍ കാസര്‍കോടിനോട് തുടരുന്നത്.
രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഈ ഗുരുതരമായ പ്രശ്നത്തോട് പുലര്‍ത്തുന്ന നിസ്സംഗതയാണ് വൈദ്യുതി വകുപ്പിന് ഇങ്ങനെ പരസ്യമായി ജനങ്ങളെ വെല്ലുവിളിക്കാന്‍ ധൈര്യം പകരുന്നത്.

keywords: electric-usage-kasargod-no-electricity
Post a Comment
0 Comments