Type Here to Get Search Results !

Bottom Ad

നിയമസഭ തിരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കും: ജില്ലാ കളക്ടര്‍


കാസര്‍കോട്: (www.evisionnews.in) നിയമസഭ തെരഞ്ഞെടുപ്പ് ജില്ലയില്‍ പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പായി നടത്തുന്നതിന് ജില്ലാ ഭരണകൂടം തീരുമാനിച്ചു. മനുഷ്യനും പ്രകൃതിക്കും ദോഷകരമാവുന്ന ഫ്ളക്സ്, പ്ലാസ്റ്റിക് തോരണങ്ങള്‍, ഡിസ്പോസിബിള്‍ ഐറ്റംസ് എന്നിവയ്ക്ക് പകരം പുനരുപയോഗ സാധ്യതയുള്ള ഫ്ളക്സ്, പേപ്പര്‍, ഓല, തുണി തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് പ്രസ്‌ക്‌ളബ്ബില്‍ വിളിച്ചുചേര്‍ത്ത് വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഴുവന്‍ പരിശീലന പരിപാടികള്‍ക്കും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും പുനചംക്രമണ സാധ്യതയുള്ള വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. ബൂത്തുകളിലും മറ്റും ഉണ്ടാകു മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുതിനും യഥാസമയം അത് സംസ്‌ക്കരിക്കുതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും. ഇത്തരത്തില്‍ പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് നടത്തുതിനായി പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും ഗ്രീന്‍  വളണ്ടിയര്‍മാരെ നിയോഗിക്കും. 

തിരഞ്ഞെടുപ്പു ബൂത്തുകളിലും പരിസരങ്ങളിലും പ്ലാസ്റ്റിക് നിരോധിക്കും. ബൂത്തുകളില്‍ ഭക്ഷണമുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്ലാസ്റ്റിക്ക്, ഡിസ്പോസിബിള്‍ എന്നിവ ഒഴിവാക്കി കൊണ്ട് പുനരുപയോഗ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിക്കും. പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിവിധ വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടത്തും. വിദ്യാര്‍ത്ഥികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ട'ികള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എം.പി.കെ.ബി.വൈ ഏജന്റുമാര്‍ എിവരുടെ കൂട്ടായ സഹകരണത്തോടു കൂടിയാണ് നടത്താന്‍ ഉദ്ദേശിക്കുത്. 

ഗ്രീന്‍ ഇലക്ഷന്‍ നടപ്പിലാക്കുന്നതിന് കൂടുതല്‍ നിര്‍ദേശങ്ങള്‍:
' തെരെഞ്ഞടുപ്പുമായി ബന്ധപ്പെ' ഓഫിസുകളും , പരിസരവും സീറോ വേസ്റ്റ് ആയി സൂക്ഷിക്കുക.
' ഡിസ്പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ്, മിനറല്‍ വാട്ടര്‍ ബോട്ടില്‍ , ഭക്ഷണം പാക്ക് ചെയ്ത പ്ലാസ്റ്റിക് കവര്‍ എന്നിവ ഒഴിവാക്കുക
' സ്റ്റീല്‍ ഗ്ലാസ്, സ്റ്റീല്‍ പ്ലേറ്റ്, എന്നിവ ഉപയോഗിക്കുക
' ഇലക്ഷന്‍ മെറ്റീരിയല്‍സ് പ്രകൃതി സൗഹൃദ വസ്തുക്കളാല്‍ ഉപയോഗിക്കുക
' കുടിവെള്ളത്തിനായി ബോട്ടില്‍, ഡിസ്പോസിബിള്‍ ഗ്ലാസ് എന്നിവയ്ക്ക് പകരം മണ്‍കലം ,കൂജ, പുനരുപയോഗ സാദ്ധ്യതയുള്ള ബബിള്‍ ടോപ്പ് മുതലായവയും, കുടിവെള്ള വിതരണത്തിനായി സ്റ്റീല്‍ ഗ്ലാസ്സും ഉപയോഗിക്കുക
' തെരെഞ്ഞടുപ്പ് ബൂത്ത് പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുക
' ഉണ്ടാവുന്ന മാലിന്യം തരം തിരിച്ച് ശേഖരിക്കുതിനു വേണ്ട വേസ്റ്റ് ബിന്‍ ഉറപ്പ് വരുത്തണം
' ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുക, സംസ്‌കരിക്കുക
' ബൂത്ത് തലത്തില്‍ നടക്കുന്ന പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് മോണിറ്റര്‍ ചെയ്യുക
' തെരഞ്ഞെടുപ്പ്, ബൂത്ത്, മറ്റു സ്ഥലങ്ങള്‍ എന്നിവ ഗ്രീന്‍ സോണായി സൂക്ഷിക്കുക
' ഗ്രീന്‍ ഇലക്ഷന്‍ വളണ്ടിയര്‍മാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും ഉറപ്പ് വരുത്തുക
' പോളിങ്ങ് ബൂത്തില്‍ വിവരങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുള്ളവ ആയിരിക്കണം.

keywords: kerala-election-kasargod

Post a Comment

0 Comments

Top Post Ad

Below Post Ad