Type Here to Get Search Results !

Bottom Ad

കേരളത്തിനെ വൈദ്യുതിമിച്ച സംസ്ഥാനമാക്കുക എന്ന ആഹ്വാനത്തോടെ ചീമേനി എഞ്ചിനീറിംഗ് കോളേജിന്റെ അന്തർദേശീയ സമ്മേളനം സമാപിച്ചു.


ചീമേനി :(www.evisionnews.in)പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയെ പരമാവധി ഉപയോഗപ്പെടുത്തി കേരളത്തെ വൈദ്യുതിമിച്ച സംസ്ഥാനമാക്കി മാറ്റുക എന്നാ ആഹ്വാനവുമായി അന്താരാഷ്ട്ട്രസമ്മേളനം സമാപിച്ചു. സമാപന സമ്മേളനം പ്രിൻസിപ്പൽ ഡോ.ആർ .ബിജുകുമാരിന്റെ അദ്ധ്യക്ഷതയിൽ ഡോ. വി. വി. കരുണാകരൻ , മുൻ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ ,ഉദ്ഘാടനം ചെയ്തു. ഇലക്ട്രികൽ ആൻഡ്‌ ഇലക്ട്രോണിക്സ് വിഭാഗം തലവൻ ഡോ.വിനോദ് പൊട്ടക്കുളത്ത് സ്വാഗത വും എ.ഗിരീഷ് കുമാർ നന്ദി യും പറഞ്ഞു 

ചീമേനിയെ ജില്ലയുടെ ഐ.ടി ഹബ്ബിനൊപ്പം പാരമ്പര്യേതര ഊർജ്ജ മേഖലയുടെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, പഠന നിലവാരത്തൊടൊപ്പം പാഠ്യേതര സാമൂഹിക പ്രശ്നങ്ങളിലും വ്യക്തമായ കൈകടത്തുലുകൾ നടത്തി ചീമേനിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് തൃക്കരിപ്പൂർ ഇലക്ടിക്കൽ വിഭാഗം മൂന്നു ദിവസമായി ബേക്കലിൽ വച്ചു നടത്തുന്ന അന്തർദേശീയ സമ്മേളനം ജനശ്രദ്ധയാകർഷിച്ചു. പുതുതായി ആരംഭിച്ച എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ ആദ്യ സർവ്വകലാശാല പരീക്ഷയിൽ കാസർഗോഡ് ജില്ലയിൽ പ്രഥമ സ്ഥാനത്തും കേരളത്തിലെ 160 കോളേജുകളിലെ റാങ്കിങ്ങ് പട്ടികയിൽ മുപ്പത്തി മൂന്നാമത് സ്ഥാനം നേടിയും മറ്റു മുൻനിര ഗവർമ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജുകളുടെ ഒപ്പത്തിനൊപ്പം പ്രസ്തുത സ്ഥാപനം നിൽക്കുന്നു.

വൈദ്യുത മേഖലയിലെ വിപ്ലവകരമായ മാറ്റം ലക്ഷ്യം വച്ചുള്ള ഒരു ആശയമാണ് 'സ്മാർട്ട് ഗ്രിഡ്'. നമ്മുടെ ഇന്നത്തെ വൈദ്യുത വിതരണരംഗത്തെ പ്രധാന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ കാരണം നമ്മുടെ വിതരണ രംഗത്തെ അതീവ സങ്കീർണ്ണവും അശാസ്ത്രീയവുമായ ഇടപെടലുകളാണെന്ന് ഈ വിഷയത്തിലുള്ള ചർച്ചയിൽ ഡോ. കുമാരവേൽ അഭിപ്രായപ്പെട്ടു. തികച്ചും സുരക്ഷിതമല്ലാത്ത രീതിയിൽ നാം അശ്രദ്ധമായാണ് വൈദ്യുതലൈനുകൾ ഉണ്ടാക്കിയിരിക്കുന്നതെന്ന് ചർച്ചയിൽ അദ്ദേഹം സൂചിപ്പിച്ചു.

മറ്റൊരു ചർച്ചയിൽ പാരമ്പര്യേതര ഊർജ്ജ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.കെ.കെ ശശി 'ഗ്രീൻ എനർജി' എന്ന ആശയം പങ്കുവെച്ചു.കേരളത്തിലെ ഊർജ്ജ മേഖലയിലെ സാധ്യതകൾ പൂർണ്ണമായി വിനിയോഗിക്കാനുള്ള നിരവധി സാധ്യതാപ്രേജക്ടുകൾ അദ്ദേഹം അവതരിപ്പിച്ചു. ഒരേ സമയം ജൈവകൃഷിയും അവിടെത്തന്നെ കാറ്റാടിപ്പാടങ്ങളും കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ സൗരോർജ്ജപ്ലാന്റുകളും ജൈവ മാലിന്യങ്ങളുപയോഗിച്ചുള്ള വൈദ്യുതിയും എല്ലാം ചേർന്ന നിരവധി പുതിയ ആശയങ്ങൾ സ്മാർട്ട് ഗ്രിഡ് ആശയവുമായി കോർത്തിണക്കി നടപ്പിലാക്കാനുള്ള സാധ്യതകൾ അദ്ദേഹം ഓർമിപ്പിച്ചു. ഇതിന് ഉദാഹരണമായി പാലക്കാട് അഹല്യ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാലക്കാട് ഐ.ഐ.ടി.യിലടക്കം സ്ഥാപിച്ച കാറ്റാടിപ്പാടങ്ങളുടെയും സൗരോർജ്ജ പ്ലാന്റുകളുടെയും വിശദമായ ചർച്ചയും നടന്നു.

സൗരോർജ്ജ രംഗത്തെ അതിപ്രഗദ്ഭനും അവസാനവാക്കെന്നുപോലും സൂചിപ്പിക്കാവുന്ന ആസ്ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.കെം.നായരാണ് ഈ അന്താരാഷ്ട്ര സമ്മേളനത്തിൽ സംഘാടകർക്ക് എല്ലാവിധ മാർഗ നിർദ്ദേശങ്ങളും നൽകിപ്പോരുകയും മൂന്നു ദിവസത്തെ പരിപാടിയിൽ മുഴുവൻ സമയവും ഭാഗഭാക്കായി ചർച്ചകൾ നിയന്ത്രിക്കുന്നതിനും മുൻപന്തിയിലുണ്ടായിരുന്നു. സൗരോർജ്ജപാനലുകളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനു പകരം ചൈന, ജർമ്മനി, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങൾ വിലകുറഞ്ഞ രീതിയിൽ ഉൽപാദിപ്പിക്കുന്ന പാനലുകൾ ഉപയോഗപ്പെടുത്തി സൗരോർജ്ജത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതാണ് കേരളം പോലുള്ള സംസ്ഥാനങ്ങൾ മാതൃകയാക്കേണ്ടതെന്ന കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു .ഒരു കെട്ടിടം ഉപയോഗപ്പെടുത്തി സൗരോർജ്ജത്തിന്റേയും ചെറുകിട ജലവൈദ്യുതിയുടെയും ഒരേ സമയത്തുള്ള നിർമ്മാണത്തിനുതകുന്ന അതിനൂതനമായ ആശയങ്ങൾ പങ്കുവച്ചു. സൗരോർജ്ജ സാധ്യതയുള്ള നിരവധി സ്ഥലങ്ങൾ ഉള്ള കേരളത്തിൽ കാറ്റിന്റേയും സൗരോർജ്ജത്തിന്റേയും ഉപയോഗം വേണ്ടത്ര വർധിക്കാത്തതിൽ ഉൽക്കണ്ഠ രേഖപ്പെടുത്തി നിരവധി മാർഗനിർദ്ദേശങ്ങൾ നൽകിയതോടൊപ്പം മറ്റൊരു ചർച്ചയിൽ ഇത്തരം വില കുറഞ്ഞ പ്ലാന്റുകൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകൾ ബാംഗ്ലൂരിലെ ഇന്റഗ്രേറ്റഡ് ഇലക്ട്രിക്കൽ കമ്പനിയുമായി ചേർന്ന് രൂപപ്പെടുത്തുന്നുണ്ടെന്ന കാര്യം കമ്പനി സീനിയർ മാനേജർ ഗുരുസ്വാമി ചർച്ചയിൽ പറഞ്ഞു.

തൃശൂർ‍ വിദ്യാ എഞ്ചിനീറിംഗ്കോളെജ് പ്രിൻസിപ്പൽ‍ ഡോ.സുധാ ബാലഗോപാലൻ‍ പാരമ്പര്യേതരഊർജ്ജ മേഖലയുടെ സമുചിതമായ ഉപയോഗക്രമത്തിന് ഗെയിം തിയറി ഉപയോഗിച്ചുള്ള പുതിയകണ്ടെത്തലുകൾ അവതരിപ്പിച്ചു. അതോടൊപ്പം സ്മാർട്ട്ഗ്രിഡിനെ കോർത്തിണക്കി വൈദ്യുതിവിതരണരംഗം ഊർജ്ജസ്വലമാക്കാന്‍ ഇതുവഴി സാധിക്കുമെന്നും അവകാശപ്പെട്ടു.

അവസാനദിവസമായ ഏപ്രിൽ23ന് ശനിയാഴ്ച്ച രാവിലെ മുഖ്യപ്രഭാഷണം നടത്തിയ തായിലന്റിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസർ ജയ്ഗോവിന്ദ് സിംഗ് പാരമ്പര്യേതര ഊര്ജസ്രോതാസ്സുകളില്‍നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയെ വൈദ്യുത ഗ്രിഡുമായി ബന്ധിപ്പിക്കുപ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും വെല്ലുവിളികളും എന്നവിഷയത്തിന്റെ വിവിധ ആശയങ്ങൾ പങ്കുവെച്ചു . പാരമ്പര്യേതര ഊർജ്ജമേഖലയുടെ സാധ്യതതകളെ ഉപയോഗപ്രദമായി വിനിയോഗിക്കുന്ന കാര്യത്തിൽ നാം വളരെ പിറകിലാണെന്നും അതിന്റെ നിരവധി സാധ്യതകൾ ചർച്ചയിൽ‍ ഡോ.കെം നായർ , ഡോ.ജയ്ഗോവിന്ദ് സിംഗ് ,ഡോ.ശശിധരന്‍ ശ്രീധരൻ‍ ,ശ്രീ.ഗുരുസ്വാമി തുടങ്ങിയവര്‍ സൂചിപ്പിച്ചു . ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്തിയാൽ കേരളം വൈദ്യുതിമിച്ച സംസ്ഥാനമാക്കിമാറ്റാൻ സാധിക്കുമെന്നകാര്യത്തില്‍ ഒരു സംശയവുമില്ലെന്നും അതിനുവേണ്ടി നാം പരിശ്രമിക്കണമെന്നും അന്തർദേശീയ സമ്മേളനം ആഹ്വാനം ചെയ്തു.




ശാസ്ത്രസാങ്കേതിക മേഖലയുടെ വളർച്ചയ്ക്കാവശ്യമായ ആശയങ്ങൾ രൂപപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു നടപ്പിലാക്കാൻ സ്വകാര്യ മേഖലയിലും സർക്കാർ നിയന്ത്രണത്തിലുമുള്ള ജില്ലയിലെ മുഴുവൻ എൻജിനീയറിങ്ങ് കോളേജുകളേയും കോർത്തിണക്കി ഗ്രീൻ എനർജി എന്ന ആശയം ജില്ലയിൽ പ്രാവർത്തികമാക്കാൻ കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ് വിഭാഗം തലവൻ ഡോ. വിനോദ് പൊട്ടക്കുള്ളത്തിന്റെ നേതൃത്വത്തിൽ വി ദഗ്ദ സംഘത്തെ രൂപീകരിച്ചു'പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ എല്ലാ എൻജിനിയറിങ്ങ് കോളേജുകളേയും ഗ്രീൻ കാമ്പസ് എന്ന ആശയത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ പരിപാടി ആസൂത്രണം ചെയ്തുവരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad