പുത്തിഗെ:(www.evisionnews.in) ഏപ്രില്‍ 30ന് കണ്ണൂരില്‍ നടക്കുന്ന എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണം വിജയിപ്പിക്കുന്നതിന് വേണ്ടി കേരള മുസ്ലിം ജമാഅത്ത് പുത്തിഗെ സൗത്ത്, നോര്‍ത്ത് സര്‍ക്കിളുകള്‍ സംയുക്തമായി മുഹിമ്മാത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചു.
സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്ററുട അധ്യക്ഷതയില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍ ഉല്‍ഘാടനം ചെയ്തു. സയ്യിദ് അഹമ്മദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അന്തുഞ്ഞി മൊഗര്‍, ഹംസ സഖാഫി ഉപ്പിന പ്രസംഗിച്ചു. ഇബ്രാഹിം സഅദി മുഗു സ്വാഗതവും ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ട പദ്ധതികള്‍ ആവിഷ്‌കരിച്ചു.

Post a Comment
0 Comments