Type Here to Get Search Results !

Bottom Ad

ഹെല്‍മറ്റില്ലാതെ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് ചെന്നിത്തലയുടെ പ്രചരണം വൈറലായി


ആലപ്പുഴ: (www.evisionnews.in) ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  ഹെല്‍മറ്റ് വെയ്ക്കാത്തയാള്‍ ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിച്ച് വിവാദമായി . ആഭ്യന്തര വകുപ്പ് മുന്‍കൈയ്യെടുത്ത് റോഡ് സുരക്ഷയ്ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്നതിനിടെയാണ് നിയമം തെറ്റിച്ച് സഞ്ചരിച്ച ബൈക്കിന് പിന്നിലിരുന്ന് മന്ത്രി തന്നെ യാത്ര ചെയ്തത്. മന്ത്രിയുടെ യാത്ര സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഹെല്‍മറ്റ് വെയ്ക്കാതെ യാത്ര ചെയ്യുന്നവരെ നാടുനീളെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടിക്കുമ്പോള്‍ പൊലീസിന്റെ ചുമതലയുള്ള മന്ത്രി തന്നെ നിയമം തെറ്റിക്കുന്നതിനെ പരിഹസിക്കുന്ന കമന്റുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.
keyword-chennithala-bike ride

Post a Comment

0 Comments

Top Post Ad

Below Post Ad