Type Here to Get Search Results !

Bottom Ad

കാണാതായ മോട്ടോര്‍ സൈക്കിള്‍ പുഴയില്‍ കണ്ടെത്തി


കാഞ്ഞങ്ങാട്: (www.evisionnews.in) രണ്ടാഴ്ച മുമ്പ് അജാനൂര്‍ കൊളവയല്‍ പൊയ്യക്കരയില്‍ നിന്നും കാണാതായ മോട്ടോര്‍ സൈക്കിള്‍ ചിത്താരി പുഴയില്‍ കണ്ടെത്തി.
പൊയ്യക്കരയിലെ ബി.ജെ.പി അനുഭാവിയും ഗള്‍ഫുകാരനുമായ രാഘവന്റെ വീട്ടുമുറ്റത്തുനിന്നും കാണാതായ കെ.എല്‍. 60 സി.443 നമ്പര്‍ മോട്ടോര്‍ സൈക്കിളാണ് വെള്ളിയാഴ്ച്ച ഉച്ചക്ക് ചിത്താരി പുഴയില്‍ അഴിമുഖത്തിനടുത്ത് മത്സ്യബന്ധനത്തിനിടയില്‍ വലയില്‍ കുടുങ്ങിയത്. 
മോട്ടോര്‍ സൈക്കിള്‍ കാണാതായത് സംബന്ധിച്ച് രാഘവന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. ഒരുമാസം മുമ്പ് ചിത്താരി പൊയ്യക്കരയിലും പരിസരങ്ങളിലും ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടയില്‍ രാഘവന്റെ ഭാര്യാപിതാവ് കുഞ്ഞാമന്റെ വീട് സി.പി.എംകാര്‍ എറിഞ്ഞ് തകര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മോട്ടോര്‍ സൈക്കിള്‍ കവര്‍ച്ചയെന്നാണ് കരുതുന്നത്‌.


keyword-bike-rever

Post a Comment

0 Comments

Top Post Ad

Below Post Ad