തിരുവനന്തപുരം: (www.evisionnews.in) മദ്യനയത്തില്‍ വരുത്തിയിട്ടുള്ള മാറ്റം യു.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന്റെ തുടര്‍ച്ച മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് എല്‍.ഡി.എഫ് നയമെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിറകെയാണ് യു.ഡി.എഫ് നയം വ്യക്തമാക്കി മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.
ഘട്ടം ഘട്ടമായി മദ്യത്തിന്റ ലഭ്യത കുറച്ചും മദ്യം വര്‍ജിച്ചും ബോധവത്കരണം നടത്തിയും സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് കേരളത്തെ അടുപ്പിക്കുക എന്നതാണ് ആ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 1996ല്‍ എ.കെ ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചു. 2011 മുതല്‍ മദ്യലഭ്യത കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. മദ്യം വാങ്ങിക്കാനുള്ള പ്രായപരിധി 21 വയസ്സാക്കി. കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 21.7 ലിറ്ററില്‍ നിന്ന് 15 ലിറ്ററാക്കി കുറച്ചു. ഇതില്‍ നിന്നുള്ള അടുത്ത ഘട്ടമാണ് പൂര്‍ണമായ ബാര്‍ പൂട്ടലെന്നും അദ്ദേഹം പറഞ്ഞു.
ആല്‍ക്കഹോളിന്റെ അംശം ഏറ്റവും കൂടുതലുള്ള വിദേശമദ്യത്തിന് കടിഞ്ഞാണിടാന്‍ 730 ബാറുകള്‍ പൂട്ടിയതിലൂടെ സാധിച്ചിട്ടുണ്ടെന്നും വീര്യം കൂടിയ മദ്യത്തില്‍ നിന്നും വീര്യം കുറഞ്ഞ മദ്യത്തിലേക്കുള്ള യാത്രയായിരിക്കും അടുത്ത പത്തുവര്‍ഷം നടത്തുക. തുടര്‍ന്ന് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
keywords: bar-ummanchandy-ultimate-ban
Post a Comment
0 Comments