ബദിയടുക്ക:(www.evisionnews.in) വർഗീയ ചേരിതിരിവിലൂടെ അധികാരം ലക്ഷ്യം വെക്കുന്ന ബി.ജെ.പിക്കും വികസനം മുടക്കി സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് തടസ്സം നിൽക്കുകയും ചെയ്യുന്ന ഇടത് പക്ഷത്തെയും തിരസ്കരിക്കാൻ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുതേണ്ടത് നാടിന്റെ നന്മയും പുരോഗതിയും ആഗ്രഹിക്കുന്ന ആളുകളുടെ കടമയാണെന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. കാസർകോട് ജില്ലയിൽ മാത്രം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് പുർതതീകരിച്ചതും തുടക്കം കുറിച്ചതുമായ പദ്ധതികൾ എണ്ണമറ്റതാണ്. ഇടത് ഭരണ കാലത്താകെ കാസർകോടിന് അനുവദിച്ച പദ്ധതികളുമായി താരതമ്യം ചെയ്യാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവിശ്യപ്പെട്ടു.
സി.പി.എം നേതാക്കൾ വ്യക്തിഹത്യക്കും, കൊലപാതകതിന്നും അക്രമപ്രേരണക്കും ചിലവഴിക്കുന്ന സമയത്തിന്റെ ചെറിയോരംശമെങ്കിലും സംസ്ഥാനത്തിന്റെ പുരോഗതിക്കും ജനങ്ങൾക്കും വേണ്ടി ചിലവഴിച്ചിരുന്നെങ്കിൽ എത്ര നന്നായിരുവെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കാസർകോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.എ നെല്ലിക്കുന്നിന്റെ തെരഞ്ഞെടുപ്പ് പ്രചർണാർ ത്ഥം സംഘടിപ്പിച്ച പൊതു യോഗം ഉദ്ഘാടനം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മണ്ഡലം ചെയർമാൻ കരുൺ താപ്പ അദ്ദ്യക്ഷത വഹിച്ചു, മാഹിൻ കേളോട്ട് സ്വാഗതം പറഞ്ഞു.
ചെർക്കളം അബ്ദുള്ള, സി ടി അഹമ്മദലി, അഡ്വ: സി കെ ശ്രീധരൻ, എ അബ്ദുൽ റഹ്മാൻ, എൻ എ നെല്ലിക്കുന്ന്, കെ നീലകണ്ഠൻ, പി എ അഷ്റഫ് അലി,സി വി ജയിംസ്,അഡ്വ: സുബ്ബയ്യ റൈ, ബാലകൃഷ്ണൻപെരിയ, ബാലകൃഷ്ണൻ വോർകുഡ് ലു, അഡ്വ: വിനോദ് കുമാർ, അഡ്വ: ഗോവിന്ദൻ, മൊയിദ്ദീൻ കൊല്ലംബാടി, കെ അബ്ദുള്ള കുഞ്ഞി, ഹാഷിം കടവത്ത്, രാമ പാട്ടാളി, എ എസ് അഹ്മദ്, ബദ്റുദ്ദീൻ താസിം, എം എച്ച് ജനാർധനൻ, കൃഷ്ണ ഭട്ട്, അൻവർ ഓസോൺ, ഖാദർ മാന്യ, ശ്യാം കുമാർ മാന്യ, കേശവ പ്രസാദ്, അനന്ദ മൗവാർ, കരുണാകരൻ, അഹ്മദലി കുമ്പള, കരിവെള്ളൂർ വിജയൻ പ്രസംഗിച്ചു.






Post a Comment
0 Comments