Type Here to Get Search Results !

Bottom Ad

ഇബ്രാഹിമും കുടുംബവും നാളെ ബൈത്തു റഹ്മയിലേക്ക് കാലെടുത്തുവെക്കും

evisionnews

ഉദുമ:(www.evisionnews.in) പഴകി ദ്രവിച്ച കൂരയില്‍ നിന്ന് ഇബ്രാഹിമും കുടുംബവും വെള്ളിയാഴ്ച ബൈത്തുറഹ്മയിലേക്ക് താമസം മാറും. ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് മുസ്്ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ച് നിര്‍മിച്ച ബൈത്തു റഹ്്മയിലേക്കാണ് ഇബ്രാഹിന്റെ കുടുംബം കാലെടുത്തുവെക്കുന്നത്. പൊള്ളുന്ന ചൂടിലും കോരിച്ചൊരിയുന്ന മഴയത്തും ദ്രവിച്ച മേല്‍ക്കൂരക്ക് കീഴില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് പുതിയ വീട് പുതിയ സ്വപ്നമാണ് സമ്മാനിക്കുക. രോഗിയായ ഇബ്രാഹിമിന്റെ ദുരിതം കണ്ടറിഞ്ഞ കെ.എം.സി.സി കമ്മിറ്റി ഒരുവര്‍ഷം മുമ്പാണ് താമസിച്ചിരുന്ന വീടിന് തൊട്ടടുത്തായി ബൈത്തുറഹ്്മയുടെ നിര്‍മാണം ആരംഭിച്ചത്. 

മൂന്നു മണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള വീടിന്റെ താക്കോല്‍ കൈമാറും. ചടങ്ങില്‍ മുസ്്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി കെ.ഇ.എ ബക്കര്‍, മണ്ഡലം മുസ്്ലിംലീഗ് പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി ജലീല്‍ കോയ, ദുബൈ കെഎംസിസി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, പഞ്ചായത്ത് മുസ്്ലിം ലീഗ് പ്രസിഡണ്ട്് ഹമീദ് മാങ്ങാട്, ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത്, കെ.എം.സി.സി നേതാവ് എം.എ മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കാപ്പില്‍ കെ.ബി.എം ഷരീഫ്, മണ്ഡലം പ്രസിഡണ്ട് ടി.ഡി കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, റഫീഖ് മാങ്ങാട് തുടങ്ങിയവര്‍ പ്രസംഗിക്കും. 

ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി മൂന്നു ബൈത്തുറഹ്്മകളാണ് പണിയുന്നത്. നാലാം വാതുക്കലിലും പടിഞ്ഞാറും നിര്‍മാണം പൂര്‍ത്തിയായി വരുന്നു. അസ്്ലം കോട്ടപ്പാറ, ഹാഷിം പടിഞ്ഞാര്‍, അസ്്ലം പാക്യാര എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
keywords :uduma-baithulrahma

Post a Comment

0 Comments

Top Post Ad

Below Post Ad