Type Here to Get Search Results !

Bottom Ad

''സക്സസ് മന്ത്ര'' സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10 ദിവസത്തെ പരിശീലന ക്യാമ്പ്



കാസര്‍കോട്: (www.evisionnews.in) ഹൈസ്‌കൂള്‍ മുതല്‍ പ്ലസ് 2 വരെയുള്ള വിദ്യാര്‍ത്ഥികളുടെ പഠന പാഠ്യേതര കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ട്രെയിനിംഗ് രംഗത്തെ പ്രഗത്ഭരുടെ നേതൃത്വത്തില്‍ 10 ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, കരിയര്‍ ഗൈഡന്‍സ്, കമ്പ്യൂട്ടര്‍ ട്രെയിനിംഗ്, സോഷ്യല്‍ മീഡിയ അവയര്‍നസ്, എ ഡെ വിത്ത് സ്‌കോളര്‍, വിനോദയാത്ര തുടങ്ങിയ വൈവിധ്യമാര്‍ന്ന സെഷനുകളാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

വിദ്യാര്‍ത്ഥികള്‍ക്ക് ഐടി അറ്റ് സ്‌കൂള്‍ പഠന പദ്ധതിയിലൂടെ വിതരണം ചെയ്ത റാസ്പറി പൈ ട്രെയിനിംഗ് കൂടി ക്യാമ്പിലുണ്ടാകും. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള സെല്‍ഫ് പ്രൊഫൈലും കരിയര്‍ പ്രൊഫൈല്‍ ഉള്‍പ്പടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സ്മാര്‍ട് കിറ്റ് വിദ്യാര്‍ത്ഥികളുടെ ബിരുധ-ബിരുധാനന്തര പഠനത്തിന് സഹായകരമാകും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് അവസരം. പങ്കെടുക്കുന്നവര്‍  7731495689, 8714494230 എന്ന നമ്പറിലോ ബന്ധപ്പെടുക. 

keywords: success-manthra-leave-camp-for-student

Post a Comment

0 Comments

Top Post Ad

Below Post Ad