തിരുവനന്തപുരം: (www.evisionnews.in) പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇനി ക്ഷേത്രങ്ങളില്‍ വെടിക്കെട്ടിനോടനുബന്ധിച്ച് വെടിമരുന്ന് സൂക്ഷിക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ കരിമരുന്ന് പ്രയോഗം പൊലിസിന് നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളതെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി അനധികൃത പടക്കനിര്‍മാണശാല അനുവദിക്കില്ലെന്നും ഉല്‍സവകാലമായതിനാല്‍ അനധികൃത പടക്കനിര്‍മാണശാലകളില്‍ റെയ്ഡ് ശക്തമാക്കുമെന്നും പറഞ്ഞു. ദുരന്തത്തോടനുബന്ധിച്ച് വെടിക്കെട്ട് നിരോധിക്കണമെന്ന ആവശ്യം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഈ അപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധനം ചര്‍ച്ച ചെയ്യാന്‍ 14-ാം തിയ്യതി സര്‍വകക്ഷി യോഗം ചേരും.
കൂടാതെ ഉല്‍സവങ്ങളില്‍ ആനയെ എഴുന്നെള്ളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
keywords: fire-tragedy-ksd-chennithala-all-party-meet
Post a Comment
0 Comments