Type Here to Get Search Results !

Bottom Ad

വിദ്യാനഗർ പോലീസിന്റെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം യൂത്ത് ലീഗ്

evisionnews

കാസർകോട്:(www.evisionnews.in)പൊതു തെരെഞ്ഞടുപ്പ് പ്രഖ്യ പിച്ചതോടെ  വിദ്യാനഗർ പോലിസ് സ്റ്റേഷനിലെ ഒരു വിഭാഗം പോലീസുകാർ രാഷ്ട്രീയ അജണ്ട നിറവേറ്റുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് കാസർകോട് മണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു. മണൽ , കഞ്ചാവ് മാഫിയക്കാരും ക്വട്ടേഷൻ സംഘങ്ങളും നിർഭയരായി വിഹരിക്കുമ്പോഴും  നിഷ്  ക്രിയരായി നിന്ന്    അത്തരക്കാർക്ക് ഒത്താശ ചെയ്യുന്ന പോലീസിലെ ഒരു വിഭാഗം ഇപ്പോൾ സി പി എമ്മിന്റെ കൂ ലിപ്പട്ടാളമായിട്ടാണ് പ്രവർത്തിക്കുന്നത് എന്ന് യോഗം അഭിപ്രായപ്പെട്ടു.ചെർക്കളയിൽ ഉണ്ടായ നിസാര തർക്കത്തെ പരിഹരിച്ച് പോകാൻ അവസരമുണ്ടായിരുന്ന പോലീസ് അനാവിശ്യ ഇടപെടൽ നടത്തി അതിനെ പർവ്വതീകരിച്ചു വഷളാക്കുകയായിരുന്നു. കണ്ണിൽ കണ്ടവരെ തല്ലിച്ചതച്ചും വാഹനങ്ങൾ അടിച്ചു തകർത്തും ആരാധനാലയത്തിനു നേരെ ഗ്രനേഡ് എറിഞ്ഞും അഴിഞ്ഞാടിയ പോലീസുകാർ  മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ്
പ്രവർത്തിച്ചത് എന്നും യോഗം കുറ്റപ്പെടുത്തി.

പ്രസിഡണ്ട് സഹീർ ആസിഫ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ , ബഷീർ ഫ്രണ്ട്സ് , ഇഖ്ബാൽ ചൂരി , ബഷീർ പൈക്ക , അബ്ദുൽ റഹ്മാൻ തൊട്ടാൻ, റഷീദ് തുരുത്തി ' മാലിക്ക് ചെങ്കള  , സി ബി ലത്തീഫ് , മൊയ്തീൻ കുഞ്ഞി ആദു ർ , അസീസ് പെർടാല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി എം എ സിദ്ധീഖ് സ്വാഗതവും ശംസുദ്ദീൻ കിന്നിംഗാർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad