കാസര്‍കോട് : (www.evisionnews.in)വിദ്യാര്‍ത്ഥി സൗഹൃദത്തിന് നന്‍മയുടെ വെളിച്ചം വീശി ചെറുപ്രായത്തില്‍ മണ്‍മറഞ്ഞു പോയ തളങ്കര സ്വദേശിയും, വിദ്യാനഗര്‍ എം.ജി. നഗറിലെ താമസക്കാരനുമായ യു.കെ അബ്ദുല്ലയുടെ പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപികരിച്ചു.
മുന്‍ കാസര്‍ഗോഡ് ജില്ലാ കലക്ടറും, കേരള സ്റ്റേറ്റ് അര്‍ബന്‍ ഡവലപ്പ്‌മെന്റ് പ്രോജക്ട് ഡയറക്ടറുമായ പി.എസ്. മുഹമ്മദ് സഗിര്‍ (ഐ.എ.എസ്) ട്രസ്റ്റ് ചെയര്‍മാന്‍ ഉസ്മാന്‍ കടവത്തിന് ട്രസ്റ്റ് ലോഗോ നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഫാസില്‍ ഉനൈസ്, യു.കെ. മജീദ് സംഘം, അജ്മല്‍. യു.കെ, ഷഫീഖ് കടപ്പുറം എന്നിവര്‍ സംബന്ധിച്ചു.
ട്രസ്റ്റിന്റെ ഉപദേശക കമ്മിറ്റി ചെയര്‍മാനായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ യെ തെരഞ്ഞെടുത്തു. 202 ഉപസമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. ക്യാന്‍സര്‍ രോഗം മൂലം കഷ്ടപ്പെടുന്ന നിര്‍ധനരായ രോഗികള്‍ക്ക് സഹായമാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.

Post a Comment
0 Comments