Type Here to Get Search Results !

Bottom Ad

തെങ്ങുവീണ് 2 സ്ത്രീ തൊഴിലാളികള്‍ മരിച്ചു

കൊടുങ്ങല്ലൂര്‍:(www.evisionnews.in)തൊഴിലുറപ്പ് ജോലി എടുക്കുന്നതിനിടയില്‍ തെങ്ങ് വീണ് രണ്ട് സ്ത്രീ തൊഴിലാളികള്‍ മരണമടഞ്ഞു. ഇടവിലങ്ങാട് ലക്ഷം വീട് കോളനിയില്‍ കാരായില്‍ പത്മാക്ഷി (62), തളിയാഴ്ച വീട്ടില്‍ തങ്കമണി വാസു (67) എന്നിവരാണ് മരിച്ചത്.

ഇടവിലങ്ങ് പഞ്ചായത്തില്‍ ഇന്ന് രാവിലെ 10.30നായിരുന്നു അപകടം.ലക്ഷം വീട് കോളനിക്ക് തെക്കുഭാഗത്തുള്ള തോട് വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു പത്മാക്ഷിയും തങ്കമണിയും. ഇതിനിടയില്‍ സമീപത്തു നിന്ന തെങ്ങ് ഒടിഞ്ഞ് ഇവരുടെ ദേഹത്തേക്കു വീഴുകയായിരുന്നു. ഇരുവരെയും ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad