തിരുവനന്തപുരം (www.evisionnews.in): ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് ബുധനാഴ്ച തുടക്കമാകും. 28 വരെയാണ് പരീക്ഷകള്‍ നടക്കുക. ഉച്ചക്കുശേഷം 1.45നാണ് എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങുന്നത്.
476373 വിദ്യാര്‍ത്ഥികളാണ് ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ഇതില്‍ 233034 പേര്‍ പെണ്‍കുട്ടികളും 241233 പേര്‍ ആണ്‍കുട്ടികളുമാണ്. 474267 പേര്‍ റെഗുലര്‍ വിഭാഗത്തിലും 2106 പേര്‍ പ്രൈവറ്റ് വിഭാഗത്തിലും 484 വിദ്യാര്‍ത്ഥികള്‍ പഴയ സ്‌കീമിലും പരീക്ഷ എഴുതും.
റെഗുലര്‍ വിദ്യാര്‍ത്ഥികളില്‍ 472921 പേര്‍ കേരളത്തിലും 583 പേര്‍ ഗള്‍ഫിലും 813 പേര്‍ ലക്ഷദ്വീപിലും പരീക്ഷ എഴുതും. 2903 കേന്ദ്രങ്ങളാണ് പരീക്ഷക്ക് സജ്ജീകരിച്ചിരിക്കുന്നത്. 320854 പേര്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളാണ്. 148115 പേര്‍ ഇംഗ്ലീഷ് മീഡിയത്തിലും 3135 പേര്‍ കന്നടയിലും 2163 പേര്‍ തമിഴ് മീഡിയത്തിലും പഠിക്കുന്നവരാണ്. മൂല്യനിര്‍ണയം ഏപ്രില്‍ ഒന്ന് മുതല്‍ 12 വരെ 54 ക്യാമ്പുകളിലായി നടത്തും. ഏപ്രില്‍ അവസാനവാരം ഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പരീക്ഷാസെക്രട്ടറി കെ.ഐ. ലാല്‍ പറഞ്ഞു.
9.33 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ ഹയര്‍ സെക്കണ്ടറി പരീക്ഷ എഴുതുന്നത്. ഇതില്‍ 460743 പേര്‍ പ്ലസ് ടു പരീക്ഷയും 472307 പേര്‍ പ്ലസ് വണ്‍ പരീക്ഷയും എഴുതുന്നു. പ്ലസ് ടു പരീക്ഷ എഴുതുന്നവരില്‍ 234397 പേര്‍ ആണ്‍കുട്ടികളും 226346 പേര്‍ പെണ്‍കുട്ടികളുമാണ്. സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 383675 പേരും ഓപണ്‍ സ്‌കൂളിന് കീഴില്‍ 77068 പേരും പരീക്ഷ എഴുതുന്നു. ഇത്തവണ ഹയര്‍ സെക്കണ്ടറി പരീക്ഷക്കുശേഷം ഉത്തരസൂചിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ഹയര്‍സെക്കണ്ടറി പരീക്ഷാബോര്‍ഡ് സെക്രട്ടറി ഡോ. കെ. മോഹനകുമാര്‍ അറിയിച്ചു.

Post a Comment
0 Comments