Type Here to Get Search Results !

Bottom Ad

മസാല ചിത്രങ്ങളിലും അഭിനയിക്കാന്‍ തയ്യാറാണെന്ന് പ്രേമത്തിലെ സെലിന്‍


കൊച്ചി:(www.evisionnews.in)വേണ്ടി വന്നാല്‍ മസാല ചിത്രങ്ങളിലും പ്രേമത്തിലെ സെലിനായി തകര്‍ത്തഭിനയിച്ച മഡോണ സെബാസ്റ്റിയന്‍. ഒപ്പം കഥാചിത്രങ്ങളിലും അഭിനയിക്കാന്‍ തല്‍പരയാണെന്നും മഡോണ നിലപാടറിയിച്ചു. ഒരു നിഷ്‌കളങ്ക മുഖം എന്നതിലപ്പുറം ശക്തമായ ഒരു കഥാപാത്രമാകാന്‍ തനിക്ക് ഏറെ ആഗ്രഹമുണ്ട്. സ്വന്തം മുഖവും കണ്ണുകളും പുഞ്ചിരിയും എല്ലാം ചാതുര്യത്തോടെ ഉപയോഗിക്കാന്‍ ആഗ്രഹമുണ്ട്. ഇതിനൊന്നും വാണിജ്യ സിനിമ നിങ്ങള്‍ക്ക് അവസരം നല്‍കില്ല. അപ്പോള്‍ പിന്നെ താനെന്തിനു മസാല ചിത്രങ്ങള്‍ വേണ്ടെന്നു വയ്ക്കണമെന്നും മഡോണ ചോദിച്ചു. അത്തരത്തില്‍ ഒരു ഓഫര്‍ വന്നാല്‍ തട്ടിക്കളയില്ലെന്നും മഡോണ കൂട്ടിച്ചേര്‍ത്തു.

താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നത് മസാല ചിത്രങ്ങളിലാണ്. അപ്പോള്‍ പിന്നെ അതു വേണ്ടെന്നു വയ്ക്കുന്നത് എങ്ങനെ. തമിഴിലെ അരങ്ങേറ്റ ചിത്രമായ കാതലും കടന്തു പോകും എന്ന ചിത്രത്തില്‍ നായകന്‍ വിജയ് സേതുപതിയാണ്. അദ്ദഹത്തോടൊപ്പം അഭിനയിക്കാനുള്ള അവസരം എങ്ങനെ നഷ്ടപ്പെടുത്തുമെന്നും മഡോണ ചോദിക്കുന്നു. അടുത്ത മലയാള ചിത്രമായ കിംഗ് ലയറും ഔട്ട് ആന്‍ഡ് ഔട്ട് മസാല ചിത്രമാണെന്നും മഡോണ പറഞ്ഞു.

യാദൃശ്ചികമായി പ്രണയത്തിലാകുന്ന ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും പ്രണയകഥയാണ് കാതലും കടന്തു പോകും പറയുന്നത്. ഒരിക്കലും ഇരുവര്‍ക്കും ഒരുമിക്കാന്‍ സാധിക്കുന്നുമില്ല. മൈ ഡിയര്‍ ഡെസ്പറാഡോ എന്ന കൊറിയന്‍ ചിത്രത്തിന്റെ റീമേക്കാണ് ചിത്രം. ഒറിജനലിനെ വെല്ലുന്ന രീതിയിലാണ് നളന്‍ കുമാരസ്വാമി റീമേക്ക് ഒരുക്കിയിരിക്കുന്നതെന്ന് മഡോണ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad