Type Here to Get Search Results !

Bottom Ad

നിലപാടിലുറച്ച് പി കെ ഫിറോസ്; എതിര്‍പ്പുമായി സമസ്ത


കോഴിക്കോട്: (www.evisionnews.in) മുസ്‌ലിം സാമൂഹ്യ വിഷയങ്ങളില്‍ പുരോഗമന നിലപാട് സ്വീകരിച്ചതിന് ബലിയാടായി ലീഗ് യുവ നേതാവ് പി.കെ ഫിറോസ്. മുസ്‌ലിം ലീഗില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന സമസ്ത ഇ.കെ വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഫിറോസിന് നിയമസഭാ സീറ്റ് നിഷേധിച്ചു. 

കുന്ദമംഗലം സീറ്റില്‍ ഫിറോസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നുവെങ്കിലും അവസാന നിമിഷം സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്ന്  ഒഴിവാക്കുകയായിരുന്നു. ഫിറോസിന് സീറ്റ് നല്‍കുകയാണെങ്കില്‍ സമസ്ത കടുത്ത നിലപാടിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് നേതൃത്വം ഫിറോസിനെ തഴഞ്ഞത്. 

രണ്ടു തവണ ലീഗിലെ യു.സി രാമന്‍ ജയിച്ചു കയറിയ കുന്ദമംഗലം മണ്ഡലത്തില്‍ കഴിഞ്ഞ തവണ സി.പി.ഐ.എമ്മിന്റെ സ്വതന്ത്രനായ പി.ടി.എ റഹീമിനോട് യു.സി രാമന്‍ പരാജയപ്പെടുകയായിരുന്നു. സി.പി.ഐ.എമ്മിന് ഭൂരിപക്ഷമുള്ള ഒളവണ്ണ പഞ്ചായത്ത് കൂടി കൂട്ടിച്ചേര്‍ത്തതാണ് ലീഗ് തിരിച്ചടി നേരിടാന്‍ കാരണമെന്ന് വാദിക്കുന്നുണ്ടെങ്കില്‍ ജനകീയനായ ആളെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തുന്നതോടെ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ഉറച്ചവിശ്വാസത്തിലാണ് ലീഗ്. അതുകൊണ്ടാണ് മണ്ഡലക്കാരന്‍ കൂടിയായ പി.കെ ഫിറോസിന്റെ പേര് പ്രാദേശിക ലീഗ് നേതൃത്വം മുന്നോട്ടുവെച്ചത്. ലീഗ് സംസ്ഥാന കമ്മിറ്റി മണ്ഡലത്തില്‍ നടത്തിയ സര്‍വ്വേയിലും പി.കെ ഫിറോസിന് ജയസാധ്യതയുള്ളതായി കണ്ടെത്തിയിരുന്നു. അതോടെയാണ് സ്ഥാനാര്‍ത്ഥിയായി ഫിറോസിനെ നിര്‍ത്തുന്ന കാര്യം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടത്. 

എന്നാല്‍ സമസ്ത ഇ.കെ വിഭാഗം ഫിറോസിനെതിരെ ശക്തമായി രംഗത്തുവരികയായിരുന്നു. ഫിറോസിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാല്‍ സമസ്തയുടെ എതിര്‍പ്പുണ്ടായാലും കുന്ദമംഗലത്ത് അദ്ദേഹം ജയിച്ചേക്കാം. എന്നാല്‍ ലീഗ് മത്സരിക്കുന്ന മറ്റിടങ്ങളിലെല്ലാം പരാജയപ്പെടുമെന്നാണ് സമസ്തയുടെ ഭീഷണി. ശൈശവ വിവാഹം, പള്ളികളിലെ അസമയങ്ങളിലെ മൈക്കുപയോഗം, നബിദിനാഘോഷത്തിലെ പ്ലാസ്റ്റിക് ഗ്ലാസുപയോഗത്തിലെ പരിസ്ഥിതി പ്രശ്‌നം തുടങ്ങിയ വിഷയങ്ങളില്‍ പുരോഗമന നിലപാട് സ്വീകരിച്ചതോടെയാണ് ഫിറോസ് സമസ്തയുടെ കണ്ണിലെ കരടായത്. ഇതില്‍ നബിദിനാഘോഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാപ്പു പറയാമെന്നു സമ്മതിച്ചെങ്കിലും മൈക്കുപയോഗവുമായി ബന്ധപ്പെട്ട കാര്യത്തില്‍ തന്റെ നിലപാടിനെ അംഗീകരിച്ചുകൊണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ വന്നിട്ടുണ്ടെന്നും അക്കാര്യത്തില്‍ ഒട്ടും പിന്നോട്ടുപോകില്ലെന്നുമാണ് ഫിറോസിന്റെ നിലപാട്.

 എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി.എം അഷ്‌റഫിന്റെ നേതൃത്വത്തിലാണ് ഫിറോസിനെതിരെ നീക്കങ്ങള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫിറോസ് സ്ഥാനാര്‍ത്ഥിയായി വരികയാണെങ്കില്‍ വോട്ടു ചെയ്യില്ലെന്ന് അറിയിച്ച് എസ്.കെ.എസ്.എസ്.എഫ് കുന്ദമംഗലം മേഖലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹീം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. കഴിഞ്ഞ വോട്ടെടുപ്പിലെ ഫലം പി.ടി.എ റഹീം (എല്‍.ഡി.എഫ്) 66169 വോട്ടുകള്‍ യു.സി രാമന്‍ (യു.ഡി.എഫ്)62900 വോട്ടുകള്‍ സി.കെ പത്മനാഭന്‍ (ബി.ജെ.പി) 17127 വോട്ടുകള്‍ ഭൂരിപക്ഷം 3269 വോട്ടുകള്‍. 

keywords: pk-firos-ek-samastha-kunthamangalam

Tags

Post a Comment

0 Comments

Top Post Ad

Below Post Ad