പൊയിനാച്ചി: (www.evisionnews.in) പൊയിനാച്ചി പെട്രോള്‍ പമ്പിലെ ജീവനക്കാരനെ അക്രമിച്ച് 30,000 രൂപ കൊള്ളയടിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. ഇവരില്‍ ഒരാളെ പൊലീസ് വലയിലാക്കി.
മാര്‍ച്ച് 14ന് പുലര്‍ച്ചെയാണ് പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടന്നത്. ചില്ലറ ചോദിച്ചെത്തിയ സംഘം മേശവലിപ്പില്‍ നിന്നു പണം തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. പമ്പിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
keywords: petrol-pumb-realize
Post a Comment
0 Comments