ഉപ്പള (www.evisionnews.in): അപകടമരണം തുടര്‍ക്കഥയാകുന്ന മഞ്ചേശ്വരം ചെക്പോസ്റ്റിന്റെ സമഗ്രവികസനം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ തിങ്കളാഴ്ച വൈകീട്ട് നാലിന് ദേശീയപാത ഉപരോധിക്കും. തുടര്‍ന്ന് മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണയും നടത്തും. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഏഴുപേരാണ് ചെക്പോസ്റ്റില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്.
അതേസമയം ചെക്പോസ്റ്റിനുവേണ്ടി ഏറ്റെടുത്ത സ്ഥലം കാടുകയറി നശിക്കുകയാണ്. മാത്രമല്ല കെട്ടിടങ്ങള്‍ പഴകി ദ്രവിച്ച് അപകടാവസ്ഥയിലുമാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ചെക്പോസ്റ്റിന്റെ സമഗ്രവികസനത്തിനുള്ള കളക്ടറുടെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരങ്ങളുമായി രംഗത്തുവരുമെന്ന് ഭാരവാഹികളായ കെ.എഫ്.ഇഖ്ബാല്‍, മഹമൂദ് കൈക്കമ്പ, ഹമീദ് കോസ്മോസ്, യൂസഫ് ഹാജി എന്നിവര്‍ അറിയിച്ചു.
Keywords: Kasaragod-uppala-news-strike-national-highway

Post a Comment
0 Comments