Type Here to Get Search Results !

Bottom Ad

തകരാറിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് അടച്ചിട്ട ലിഫ്റ്റിനകത്ത് യുവതിയുടെ അഴുകിയ ജഡം


ബെയ്ജിംങ് (www.evisionnews.in): തകരാറിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് അടച്ചിട്ട ലിഫ്റ്റിനകത്ത് സത്രീയുടെ അഴകിദ്രവിച്ച ജഡം കണ്ടെത്തി. ചൈനയിലെ ക്സിയാന്‍ നഗരത്തിലാണ് സംഭവം. ജനുവരി 30നാണ് തകരാറായതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ച് ലിഫ്റ്റ് അടച്ചിട്ടത്. തകരാറ് പണികള്‍ക്ക് ശേഷം തുറന്നപ്പോഴാണ് ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീയുടെ മൃതശരീരം കണ്ടെത്തിയത്. 

ലിഫ്റ്റ് തകരാറാകുമ്പോള്‍ കുടുങ്ങിയതാണെന്ന് സംശയിക്കുന്നു. 43 കാരിയായ വനിതയാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ അട്ടിമറികളില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൃത്യമായി പരിശോധിക്കാതെ വൈദ്യുതി വിച്ഛേദിച്ച ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad