കൊല്ലൂര്‍ (www.evisionnews.in): മൂകാംബിക ക്ഷേത്രത്തിലെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച ചെയ്ത കേസില്‍ ക്ഷേത്രജീവനക്കാരായ നാലു പേരെ കൂടി കൊല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. ക്ഷേത്രം ഓഫീസിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഗംഗാധര ഹെഗ്‌ഡെ, വഴിപാട് കൗണ്ടറിലെ പ്രസാദ് ആചാര്‍, നാഗരാജ ഷെരെഗാര്‍, ഗണേഷ് പൂജാരി എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ ശിവരാമ മഡിവാളയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നാലുഇവര്‍ പിടിയിലായത്.
ക്ഷേത്രത്തിലെ അലമാരയില്‍ സൂക്ഷിച്ച 3.172 കി.ഗ്രാം സ്വര്‍ണത്തില്‍ നിന്ന് 2.521 കി.ഗ്രാം സ്വര്‍ണമാണ് ശിവരാമയും കൂട്ടാളികളും പലഘട്ടങ്ങളിലായി കവര്‍ന്നത്. കവര്‍ച്ചാ മുതലുകള്‍ കൊല്ലൂരിലെ സഹകരണ ബാങ്കുകളടക്കം നിരവധി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പ്രതികളെ എത്തിച്ച് വീണ്ടെടുത്തു. പിടിയിലായ നാഗരാജ് ക്ഷേത്രത്തില്‍ നടന്നമറ്റൊരു തട്ടിപ്പുകേസിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലാണ്. കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Post a Comment
0 Comments