തിരുവനന്തപുരം (www.evisionnews.in): തലസ്ഥാന നഗരിയില്‍ നിന്ന് 10.5 കിലോ കഞ്ചാവുമായി രണ്ടു പേരെ ഷാഡോ പോലീസ് പിടികൂടി. ബീമാപള്ളി സ്വദേശികളായ ദിലീപ് (36), ദില്‍ജി (42) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ ബീമാപള്ളിക്ക് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കഞ്ചാവ് എത്തിച്ച് നല്‍കുന്ന മൊത്തകച്ചവടക്കാരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
ഇവരില്‍നിന്ന് ആറു കിലോയുടെയും നാലുകിലോയുടെയും രണ്ട് പായ്ക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീരമേഖലയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ റെയ്ഡ് തുടരുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഓട്ടോയില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഭര്‍ത്താവിനൊപ്പം അറസ്റ്റിലായ ദില്‍ജി ഏതാനും ആഴ്ചകള്‍ മുമ്പാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment
0 Comments