കാസര്‍കോട് (www.evisionnews.in): കല്യാണ്‍ സില്‍ക്‌സിന്റെ കാസര്‍കോട്ടെ ഷോറും ഉദ്ഘാടനത്തിയ മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥിവ് രാജിനെ കാണാന്‍ ആരാധകര്‍ ഒഴുകിയെത്തിയതോടെ പുതിയ ബസ്റ്റാന്റ് ജനപ്രവാഹം കൊണ്ട് വീര്‍പ്പ്മുട്ടി. വ്യാഴാഴ്ചയാണ് കല്യാണ്‍ സില്‍ക്‌സിന്റെ ബ്രാന്റ് അംബാസിഡര്‍ കൂടിയായ ചലചിത്ര നടന്‍ പൃഥിവ് രാജ് കാസര്‍കോട്ടെത്തിയത്. ഉദ്ഘാടന ചടങ്ങ് തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്നെ ഷോറൂം പരിസരം സ്ത്രീകളും കിട്ടികളുമടങ്ങുന്ന ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു.
ആരാധകരുടെ തള്ളിക്കയറ്റം കാരണം പ്രധാനകവാടത്തിലൂടെ പുറത്തുകടക്കാനാവാതെ പിറക് വശത്തെ വഴിയിലൂടെ പുറത്തു കടന്നത്. അവിടെ നിന്ന് മറ്റൊരു വാഹനത്തിലാണ് കല്യാണിന്റെ മറ്റൊരു ഷോറും ഉദ്ഘാടനത്തിന് വേണ്ടി പയ്യന്നൂരിലേക്ക് തിരിച്ചത്. ആരാധകരുടെ തള്ളിക്കയറ്റിനിടയിലും പൃഥിവ് രാജ് കൈവീശിക്കാണിക്കാന്‍ മറന്നില്ല.
പ്രിയ നടന്റെ ഒരോവാക്കുകളും നിറഞ്ഞ കയ്യടിയോടെയാണ് ആരാധകരും സ്വീകരിച്ചത്. താതാന്‍ ആദ്യമായിട്ടാണ് ഒരു പൊതുചടങ്ങിന് കാസര്‍കോട്ടെത്തുന്നതെന്നും കാസര്‍കോട്ട് ഇത്ര മനോഹരമായ സ്ഥലമുണ്ടായിട്ടും തന്റെ സിനിമകള്‍ ചിത്രീകരിക്കാത്തതില്‍ ദുഖമുണ്ടെന്നും പൃഥിവ്‌രാജ് തന്റെ ആരാധകരോടായി പങ്കുവെച്ചു.
കാസര്‍കോട് ഗവ കോളജ് അധ്യാപകനായിരുന്ന തന്റെ പിതാവ് കാസര്‍കോട്ടുകാരുടെ സ്‌നേഹത്തെയും ആതിഥ്യമര്യാദയെയും കുറിച്ച് പറയാറുണ്ടെന്നും പൃഥിവ് പറഞ്ഞു.
കാസര്‍കോട് ഗവ കോളജ് അധ്യാപകനായിരുന്ന തന്റെ പിതാവ് കാസര്‍കോട്ടുകാരുടെ സ്‌നേഹത്തെയും ആതിഥ്യമര്യാദയെയും കുറിച്ച് പറയാറുണ്ടെന്നും പൃഥിവ് പറഞ്ഞു.
Keywords: Kasaragod-news-kalyan-silks


Post a Comment
0 Comments