കാസര്‍കോട് (www.evisionnews.in): ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് നഗരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പെട്ടിപിടുത്തക്കാരനായിരുന്ന അസീസിനെ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറുക, ജനപിന്തുണയും രാഷ്ട്രീയ പക്വതയുമുള്ള സിപിഎം പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കുക, മുസ്ലിം ലീഗിനെ പിന്‍വാതിലിലൂടെ സഹായിക്കുന്ന ചതിയനാണ് അസീസ് തുടങ്ങിയ ആരോപണങ്ങളാണ് പോസ്റ്ററിലുള്ളത്. ഇടതു സംരക്ഷണ വേദി എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

Post a Comment
0 Comments