Type Here to Get Search Results !

Bottom Ad

രണ്ടുപതിററാണ്ട് നീണ്ട നിയമയുദ്ധം: ബസ് ഡ്രൈവര്‍ പിഴയടച്ച് മോചിതനായി


കാഞ്ഞങ്ങാട്: (www.evisionnews.in) രണ്ടുപതിറ്റാണ്ടിലധികം കാലം നീണ്ടുനിന്ന നിയമ യുദ്ധത്തിനൊടുവില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെയുള്ള ഹൊസ്ദുര്‍ഗ് കോടതിയുടെ ഒരു കൊല്ലത്തെ തടവ്ശിക്ഷ ഒരു ദിവസത്തെ തടവും പിഴയുമായി ചുരുക്കി.
ബസിന് പിന്നില്‍ മറ്റൊരു ബസിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റ കേസില്‍ മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ മുഴമ്പിലാട് പരമേശ്വരന്റെ മകന്‍ വി.രാധാകൃഷ്ണനെ ഹൊസ്ദുര്‍ഗ് കോടതി മൂന്ന് വകുപ്പുകളിലായി ഒരു കൊല്ലം തടവിന് ശിക്ഷിച്ചിരുന്നു.

ഇതിനെതിരെ രാധാകൃഷ്ണന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കീഴ്‌ക്കോടതി വിധി ജില്ലാ കോടതി ശരിവെച്ചു. തുടര്‍ന്ന് രാധാകൃഷ്ണന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി രാധാകൃഷ്ണന്റെ ശിക്ഷ ഒരു ദിവസത്തെ തടവായി ചുരുക്കി. കൂടാതെ 2500 രൂപ പിഴയടക്കാനും വിധിച്ചു.

1995 ജൂലായ് 31 ന് രാവിലെ ഒമ്പതുമണിക്ക് ദേശീയപാതയില്‍ ഐങ്ങോത്തുവെച്ചാണ് കാഞ്ഞങ്ങാട് പയ്യന്നൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന് പിന്നില്‍ രാധാകൃഷ്ണന്‍ കാഞ്ഞിരപ്പൊയില്‍-കാഞ്ഞങ്ങാട് റൂട്ടില്‍ ഓടിച്ചിരുന്ന സ്വകാര്യ ബസിടിച്ചത്. അപകടത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞദിവസം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരായ പ്രതി കോടതി പിരിയുംവരെയുള്ള തടവ് അനുഭവിച്ച് പിഴയടച്ച് കേസില്‍നിന്നും മോചിതനായി.

keywords: kanhangad-driver-save-jail

Post a Comment

0 Comments

Top Post Ad

Below Post Ad