ബദിയടുക്ക (www.evisionnews.in): ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യപ്പാടി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കന്യപ്പാടിയിലെ ഡ്രൈവര്‍ അബ്ദുല്ല (68)യാണ് മരിച്ചത്. കന്യപ്പാടിയില്‍ ബന്ധുവിന്റെ ഉടമസ്ഥതയില്‍ പണി കഴിപ്പിക്കുന്ന കെട്ടിട നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട അബ്ദുല്ല ഡോക്ടറെ കാണിച്ച ശേഷം വീട്ടിലെത്തി കിടന്നതായിരുന്നു.
അതിനിടെയാണ് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീണത്. ഭാര്യ: ഖദീജ. മക്കള്‍: ഇക്ബാല്‍ (കുവൈത്ത്), ജമാലുദ്ദീന്‍ (സൗദി), സിറാജുദ്ദീന്‍, തമീം (ദുബൈ), സുഹ്റ. സഹോദരങ്ങള്‍: റസാഖ്, ഹാജറ, മറിയംബി, ഷാക്കിറ. സഹോദരങ്ങള്‍: ഇബ്രാഹിം, ബീഫാത്തിമ.

Post a Comment
0 Comments