Type Here to Get Search Results !

Bottom Ad

ഡിങ്കോയിസ്റ്റുകളുടെ പ്രഥമ സമ്മേളനത്തിന് കോഴിക്കോട് മാനാഞ്ചിറ ഒരുങ്ങി


കോഴിക്കോട് (www.evisionnews.in): വിവിധ സമുദായങ്ങളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും സമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോഴിക്കോട് മാനാഞ്ചിറ മൈതാനം നവമാധ്യമങ്ങളിലൂടെ രൂപം കൊണ്ട പാരഡി മതമായ ഡിങ്കമത വിശ്വാസികളുടെ സമ്മേളനത്തിനൊരുങ്ങി. മാര്‍ച്ച് 20ന് കോഴിക്കോട്ടു വെച്ചാണ് ഡിങ്കോയിസ്റ്റുകളുടെ ആദ്യ സമ്മേളനം നടക്കുക. 

സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം നഗരത്തില്‍ ഫ്‌ളസ് ബോര്‍ഡുകളും ചുമരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ലോകമെമ്പാടുമുള്ള ഡിങ്കമത വിശ്വാസികളെ ഒരുമിച്ച് കൂട്ടാനാണ് ഈ സമ്മേളനത്തിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. മാനവികതയാണ് തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ആശയമെന്ന് ഡിങ്കോയിസം മതനേതാക്കള്‍ പറഞ്ഞു. 

ഞായറാഴ്ച ഉച്ചയോടെ മാനാഞ്ചിറ മൈതാനിയില്‍ പ്രത്യേക പ്രാര്‍ത്ഥനയോടെ തുടക്കമാകുന്ന സമ്മേളനത്തില്‍ കപ്പപ്പാട്ട്, നയപ്രഖ്യാപനം, ചക്കയേറ് തുടങ്ങി നിരവധി പരിപാടികള്‍ അരങ്ങേറും. വിവിധ മതങ്ങളെ വെല്ലുന്ന മഹാസമ്മേളനത്തിനായിരിക്കും കോഴിക്കോട് സാക്ഷ്യം വഹിക്കുകയെന്നും തെരഞ്ഞെടുപ്പിന് ശേഷം മലപ്പുറത്തും മറ്റ് ജില്ലകളിലും സമ്മേളനങ്ങള്‍ നടത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്. 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad