തളങ്കര:(www.evisionnews.in) തളങ്കര പടിഞ്ഞാറിലെ ഹാരിസിന്റെ കെ.എല്‍ 14ക്യു 4253 ആള്‍ട്ടോ കാറിന്റെ ഗ്ലാസുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസുകള്‍ ഇന്ന് പുലര്‍ച്ചെയാണ് എറിഞ്ഞു തകര്‍ത്ത നിലയില്‍ കണ്ടത്. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ഒരാള്‍ ബൈക്കില്‍ രക്ഷപ്പെടുന്നതായി കണ്ടുവെന്ന് പരാതിയില്‍ പറയുന്നു. കഞ്ചാവ് മാഫിയ സംഘത്തിനെതിരെ പ്രവര്‍ത്തിച്ച വിരോധമാണ് അക്രമത്തിന് കാരണമെന്ന് കരുതുന്നു.

Post a Comment
0 Comments