തിരുവനന്തപുരം (www.evisionnews.in): ഇടതുമുന്നണി വിജയിക്കണമെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വിഎസ് മുന്‍നിരയിലുണ്ടാവണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കാര്യങ്ങള്‍ സിപിഎമ്മില്‍ ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നതിനിടെയാണ് കാനം രാജേന്ദ്രന്‍ സിപിഎമ്മിനെ വെട്ടിലാക്കി വിഎസിന് വേണ്ടി വീണ്ടും രംഗത്തിറങ്ങിയത്. നേരത്തെ ഇത്തരം പരാമര്‍ശം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കാനം ഇടക്ക് സിപിഎമ്മിനെ ആരു നയിക്കണമെന്ന് ആ പാര്‍ട്ടി തന്നെ തീരുമാനിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പുതിയ പ്രസ്ഥാവനയുമായി കാനത്തിന്റെ വരവ്.
ഒഴിവുവന്ന രാജ്യസഭ സീറ്റ് സിപിഐക്ക് നല്‍കില്ലെന്ന് സിപിഎം പ്രസ്താവിച്ച വാര്‍ത്ത പുറത്തുവന്നതിന് പിറകെയാണ് കാനം രാജേന്ദ്രന്‍ സിപിഎമ്മുമായി കൊമ്പുകോര്‍ക്കാന്‍ വിഎസ് പ്രശ്‌നം വീണ്ടും എടുത്തിട്ടതെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.

Post a Comment
0 Comments